---
title: "പിറവം സെന്റ് ജോസഫ് സ്‌കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് ജേഴ്‌സികൾ വിതരണം ചെയ്തു‌"
english_title: "Jerseys were distributed to students at the summer coaching camp at St. Joseph's School, Piravom"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357871/jerseys-were-distributed-to-students-at-the-summer-coaching-camp-at-st-josephs-school-piravom"
published_at: "2026-05-07T11:28:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc2b57c4773_fy.jpg"
keywords: []
---

# പിറവം സെന്റ് ജോസഫ് സ്‌കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് ജേഴ്‌സികൾ വിതരണം ചെയ്തു‌

> **Lead Summary:** **പിറവം :** സെന്റ് ജോസഫ് സ്‌കൂളിൽ നടക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് ജേഴ്‌സികൾ വിതരണം ചെയ്തു‌.

## Article Content

**പിറവം :** സെന്റ് ജോസഫ് സ്‌കൂളിൽ നടക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് ജേഴ്‌സികൾ വിതരണം ചെയ്തു‌.

യു.എസ്.എയിലെ പ്രമുഖ മലയാളി സംഘടനയായ എഫ്ഒഎംഎ  (Federation of Malayalee Associations of America)യുടെ പ്രസിഡൻ്റ് പിറവം സ്വദേശിയായ ശ്രീ ബേബി മണക്കുന്നേൽ, കെ.പി. സലീമിന്റെയും അഭ്യർത്ഥന പ്രകാരം ജേഴ്‌സികൾ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു.

ഇന്ന് ജേഴ്സി വിതരണം നടന്ന ചടങ്ങിൽ മുൻ നഗരസഭ ചെയർപേഴ്‌സൺ സാബു കെ. ജേക്കബ്യും മുൻ വൈസ് ചെയർപേഴ്‌സൺ കെ.പി. സലീംയും വിദ്യാർത്ഥികൾക്ക് ജേഴ്‌സികൾ കൈമാറി.

ചടങ്ങിൽ പ്രധാന അദ്ധ്യാപകനായ ഷാജി വർഗീസ്, കായിക അധ്യാപകൻ അച്ചുത് വിശ്വനാഥൻ, മുൻ കൗൺസിലർ സോജൻ ജോർജ് എന്നിവരും ആശംസകൾ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357871/jerseys-were-distributed-to-students-at-the-summer-coaching-camp-at-st-josephs-school-piravom)