---
title: "പണി എടുത്ത് ജീവിച്ചൂടെ ; 19 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ "
english_title: "Two arrested with 19 kg of ganja"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357835/two-arrested-with-19-kg-of-ganja"
published_at: "2026-05-07T10:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പണി എടുത്ത് ജീവിച്ചൂടെ ; 19 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ 

> **Lead Summary:** കോലഞ്ചേരി : പത്തൊന്പത്‌ കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിലായി. ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റഫീക്കുൽ മൊല്ല , മുസ്തഫ മണ്ഡൽ എന്നിവരെ പട്ടിമറ്റം ചൂരക്കോട് ഭാഗത്തുനിന്നാണ് പെരുമ്പാവൂർ എഎസ്‌പിയുടെ പ്രത്യേക അന്വേഷകസംഘവും കുന്നത്തുനാട് പൊലീസും ചേർന്ന് പിടികൂടിയത്.

## Article Content

കോലഞ്ചേരി : പത്തൊന്പത്‌ കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിലായി. ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റഫീക്കുൽ മൊല്ല , മുസ്തഫ മണ്ഡൽ എന്നിവരെ പട്ടിമറ്റം ചൂരക്കോട് ഭാഗത്തുനിന്നാണ് പെരുമ്പാവൂർ എഎസ്‌പിയുടെ പ്രത്യേക അന്വേഷകസംഘവും കുന്നത്തുനാട് പൊലീസും ചേർന്ന് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. മുറിയിൽ പ്രത്യേക അറ ഉണ്ടാക്കി അതിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞവർഷം റഫീക്കുൽ മൊല്ലയെ 24 കിലോ കഞ്ചാവുമായി നെടുമ്പാശേരിയിൽനിന്ന്‌ പിടികൂടിയിരുന്നു. പെരുമ്പാവൂർ എഎസ്‌പി ഹാർദിക് മീണ, ഇൻസ്പെക്ടർ ശിവലാൽ, എസ്ഐമാരായ എം അഭിജിത്, പി എം മുഹമ്മദ്, അബൂബക്കർ, എഎസ്ഐ പി എ അബ്ദുൽ മനാഫ് എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357835/two-arrested-with-19-kg-of-ganja)