---
title: "തലനാരിഴയ്‌ക്ക് അപകടം ഒഴിവായി ;  ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന്  കമ്പിക്കെട്ട് റോഡിൽ വീണു"
english_title: "Accident averted in Talanarizha; Wire bundle falls from moving lorry onto road"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357828/accident-averted-in-talanarizha-wire-bundle-falls-from-moving-lorry-onto-road"
published_at: "2026-05-07T10:02:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc177356199_Untitled-1.jpg"
keywords: []
---

# തലനാരിഴയ്‌ക്ക് അപകടം ഒഴിവായി ;  ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന്  കമ്പിക്കെട്ട് റോഡിൽ വീണു

> **Lead Summary:** കളമശേരി : ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് കമ്പിക്കെട്ട് റോഡിലേക്ക്‌ വീണു. ഏറെ തിരക്കുള്ള എച്ച്എംടി ജങ്‌ഷനിൽ ബുധൻ വൈകിട്ടായിരുന്നു സംഭവം. തലനാരിഴയ്‌ക്കാണ്‌ അപകടമൊഴിവായത്. വൈകിട്ട് 4.30 ഓടെയാണ് ട്രെയിലർ ലോറിയിൽനിന്ന് ഭാരമുള്ള കമ്പിക്കെട്ട് റോഡിലേക്ക് വീണത്.

## Article Content

കളമശേരി : ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് കമ്പിക്കെട്ട് റോഡിലേക്ക്‌ വീണു. ഏറെ തിരക്കുള്ള എച്ച്എംടി ജങ്‌ഷനിൽ ബുധൻ വൈകിട്ടായിരുന്നു സംഭവം. തലനാരിഴയ്‌ക്കാണ്‌ അപകടമൊഴിവായത്. വൈകിട്ട് 4.30 ഓടെയാണ് ട്രെയിലർ ലോറിയിൽനിന്ന് ഭാരമുള്ള കമ്പിക്കെട്ട് റോഡിലേക്ക് വീണത്.

എൻഎഡി ഭാഗത്തുനിന്ന്‌ ലോഡ് കയറ്റി എച്ച്എംടി ജങ്‌ഷനിലൂടെ വന്ന ട്രെയിലറിൽനിന്നാണ് നാല് ടണ്ണോളം ഭാരമുള്ള കമ്പിക്കെട്ട് പെട്ടെന്ന് റോഡിലേക്ക് ഊർന്നുവീണത്. അപകടസമയത്ത് ലോറിയുടെ തൊട്ടുപിന്നിൽ മറ്റു വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. റോഡിന്റെ വശത്തുകൂടി നടന്നുപോകുകയായിരുന്ന രണ്ടുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

സുരക്ഷിതമല്ലാതെ ചരക്ക് കൊണ്ടുപോകുന്നതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനുമുമ്പും കമ്പികൾ ട്രെയിലറിയിൽനിന്ന്‌ വീണ സംഭവങ്ങളുണ്ടായിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കുണ്ടായി. പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് കമ്പിക്കെട്ട് റോഡരികിലേക്ക് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357828/accident-averted-in-talanarizha-wire-bundle-falls-from-moving-lorry-onto-road)