---
title: "കളിക്കുന്നതിനിടെ കിണറ്റിൽ വീണു ; 12 കാരന് രക്ഷകരായി അഗ്നി രക്ഷാസേന"
english_title: "Firefighters rescue 12-year-old who fell into well while playing."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357793/firefighters-rescue-12-year-old-who-fell-into-well-while-playing"
published_at: "2026-05-07T06:37:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fbe5cf1b290_1000593298.png"
keywords: []
---

# കളിക്കുന്നതിനിടെ കിണറ്റിൽ വീണു ; 12 കാരന് രക്ഷകരായി അഗ്നി രക്ഷാസേന

> **Lead Summary:** നെടുമ്പാശേരി : കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുട്ടിയെ അഗ്നി രക്ഷാസേന രക്ഷിച്ചു.

## Article Content

നെടുമ്പാശേരി : കളിക്കുന്നതിനിടെ കിണറ്റിൽ വീണ കുട്ടിയെ അഗ്നി രക്ഷാസേന രക്ഷിച്ചു.

നെടുമ്പാശേരി ചെറിയ വാപ്പാലശേരി അരീക്കൽ വീട്ടിൽ അജിയുടെ മകൻ ഇവാനാണ് (12) കളിസ്ഥലത്തെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്. ബുധൻ പകൽ 11 നായിരുന്നു സംഭവം.

അങ്കമാലി അഗ്നി രക്ഷാനിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിപിൻ പി ഡാനിയേൽ കിണറ്റിൽ ഇറങ്ങി കുട്ടിയെ വലയിൽ കയറ്റി സേനാംഗങ്ങളുടെ സഹായത്തോടെ കരയ്ക്കെത്തിച്ചു. സീനിയർ ഓഫീസർ എം ബി ഷിബി, ഓഫീസർമാരായ അബീഷ് ഗോപി, അഖിൽ ദാസ്, ടി എസ് അജയൻ, ആർ വിഷ്‌ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357793/firefighters-rescue-12-year-old-who-fell-into-well-while-playing)