---
title: "പെരിയാറിലെ കയത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു"
english_title: "Student drowns in Periyar river."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357778/student-drowns-in-periyar-river"
published_at: "2026-05-06T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb6a463d6e5_1000405685.png"
keywords: []
---

# പെരിയാറിലെ കയത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

> **Lead Summary:** ഇടുക്കി : ഇടുക്കിയിൽ പെരിയാറിലെ കയത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. നെടുകണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജി ആണ് മരിച്ചത്.

## Article Content

ഇടുക്കി : ഇടുക്കിയിൽ പെരിയാറിലെ കയത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. നെടുകണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജി ആണ് മരിച്ചത്.

ഇടുക്കി അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം പെരിയാറ്റിൽ ഇറങ്ങിയ റോജി കയത്തിൽ മുങ്ങി പോകുകയായിരുന്നു.

അപകടവിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357778/student-drowns-in-periyar-river)