---
title: "ബസ് കാത്തുനിന്ന യുവാവിനു നേർക്ക് ആക്രമണം ; പരാതി"
english_title: "Youth attacked while waiting for bus; complaint filed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357715/youth-attacked-while-waiting-for-bus-complaint-filed"
published_at: "2026-05-06T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb1717545b5_1000373857.png"
keywords: []
---

# ബസ് കാത്തുനിന്ന യുവാവിനു നേർക്ക് ആക്രമണം ; പരാതി

> **Lead Summary:** കൊടുങ്ങല്ലൂരിൽ ബസ് കാത്തുനിന്ന യുവാവിനു നേർക്ക് ആക്രമണമെന്ന് പരാതി. സമയം ചോദിച്ചെത്തിയ ആളാണ് ആക്രമണം നടത്തിയത്. ശ്രീനാരായണപുരം പുതുമനപ്പറമ്പ് സ്വദേശി ചിറ്റാപ്പുറത്ത് വിഷ്‌ണുപ്രസാദാണ് ആണ് ആക്രമണത്തിനു ഇരയായത്. ചൊവ്വാഴ്ച്ച വൈകീട്ട് ചന്തപ്പുരയിൽ മുൻസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്തായിരുന്നു സംഭവം.

## Article Content

കൊടുങ്ങല്ലൂരിൽ ബസ് കാത്തുനിന്ന യുവാവിനു നേർക്ക് ആക്രമണമെന്ന് പരാതി. സമയം ചോദിച്ചെത്തിയ ആളാണ് ആക്രമണം നടത്തിയത്. ശ്രീനാരായണപുരം പുതുമനപ്പറമ്പ് സ്വദേശി ചിറ്റാപ്പുറത്ത് വിഷ്‌ണുപ്രസാദാണ് ആണ് ആക്രമണത്തിനു ഇരയായത്. ചൊവ്വാഴ്ച്ച വൈകീട്ട് ചന്തപ്പുരയിൽ മുൻസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്തായിരുന്നു സംഭവം.

സമയം ചോദിച്ചെത്തിയ അപരിചിതനായ വ്യക്തി അപ്രതീക്ഷിതമായി വിഷ്‌ണുപ്രസാദിനെ ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കഴുത്തിനു പരിക്കേറ്റു. വിഷ്‌ണുപ്രസാദിനെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസ് കാത്തുനിൽക്കുകയായിരുന്ന തന്നോട് അപരിചിതൻ സമയം ചോദിക്കുകയും വാച്ചും മൊബൈൽ ഫോണുമില്ലാത്തതിനാൽ സമയമറിയില്ലെന്ന് പറഞ്ഞതോടെ അയാൾ കൈയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും വിഷ്‌ണുപ്രസാദ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357715/youth-attacked-while-waiting-for-bus-complaint-filed)