---
title: " വിറകുകൾ അടക്കി വെയ്ക്കുന്നതിനിടെ പാമ്പുകടിയേറ്റ് വയോധിക മരിച്ചു"
english_title: "Elderly woman dies after being bitten by snake while storing firewood."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357672/elderly-woman-dies-after-being-bitten-by-snake-while-storing-firewood"
published_at: "2026-05-06T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fafd9c221a1_1000592538.jpg"
keywords: []
---

#  വിറകുകൾ അടക്കി വെയ്ക്കുന്നതിനിടെ പാമ്പുകടിയേറ്റ് വയോധിക മരിച്ചു

> **Lead Summary:** കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു.

## Article Content

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു.

കാവുങ്കലിലുള്ള നാരായണിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വീടിന് പുറകിൽ വിറക് സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്നാണ് നാരായണിക്ക് പാമ്പുകടിയേറ്റത്. താഴെ വീണ വിറകുകൾ അടക്കി വെയ്ക്കുന്നതിനിടെ പാമ്പുകടിയേൽക്കുകയായിരുന്നു. കഴിഞ്ഞ മാസം 26-ാം തീയതിയായിരുന്നു നാരായണിക്ക് പാമ്പുകടിയേറ്റത്.

തന്നെ ഒരു കറുത്ത നിറമുള്ള പാമ്പ് കടിച്ചുവെന്നും, ഏത് പാമ്പ് ആണെന്നും അറിയില്ലെന്നുമാണ് നാരായണി പറഞ്ഞത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വനംവകുപ്പിന്റെ റെസ്ക്യൂ ടീം സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. നാരായണിയുടെ ശരീരത്തിലെ ലക്ഷണങ്ങൾ വെച്ചാണ് കടിച്ചത് വെട്ടിക്കട്ടൻ ആണെന്ന നിഗമനത്തിലെത്തിയത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് നാരായണി മരത്തിന് കീഴടങ്ങിയത്. രാവിലെ സംസ്കാരം നടത്തും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357672/elderly-woman-dies-after-being-bitten-by-snake-while-storing-firewood)