---
title: "കടപ്പുറത്ത് കരയ്ക്കടിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി"
english_title: "Body of young man found washed ashore on beach."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357621/body-of-young-man-found-washed-ashore-on-beach"
published_at: "2026-05-06T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fad93e05ec1_1000380060.png"
keywords: []
---

# കടപ്പുറത്ത് കരയ്ക്കടിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** തൃശ്ശൂർ : കൊടുങ്ങല്ലൂർ അഴിക്കോട് കടപ്പുറത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി.

## Article Content

തൃശ്ശൂർ : കൊടുങ്ങല്ലൂർ അഴിക്കോട് കടപ്പുറത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി.

സുനാമി ഉന്നതിക്ക് വടക്കുവശം കടൽത്തീരത്താണ് ഏകദേശം 35 വയസ്സ് തോന്നിക്കുന്ന യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കാണപ്പെട്ടത്. മരിച്ചയാൾ അന്യ സംസ്ഥാനക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കാണാതായവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357621/body-of-young-man-found-washed-ashore-on-beach)