---
title: "വീടിനരികിലെ പട്ടിക്കൂടിനുസമീപത്തു നിന്ന്  10 അടിയോളം വലുപ്പമുള്ള മലമ്പാമ്പിനെ പിടികൂടി"
english_title: "A 10-foot-long python was caught near a dog kennel near a house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357617/a-10-foot-long-python-was-caught-near-a-dog-kennel-near-a-house"
published_at: "2026-05-06T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fad6a4bf65c_1000592488.png"
keywords: []
---

# വീടിനരികിലെ പട്ടിക്കൂടിനുസമീപത്തു നിന്ന്  10 അടിയോളം വലുപ്പമുള്ള മലമ്പാമ്പിനെ പിടികൂടി

> **Lead Summary:** അങ്കമാലി : മഞ്ഞപ്രയിൽ 10 അടിയോളം വലുപ്പമുള്ള മലമ്പാമ്പിനെ പിടികൂടി.

## Article Content

അങ്കമാലി : മഞ്ഞപ്രയിൽ 10 അടിയോളം വലുപ്പമുള്ള മലമ്പാമ്പിനെ പിടികൂടി.

13-ാ-ാംവാർഡിൽ മരോട്ടിക്കുളത്തിനുസമീപം താമസിക്കുന്ന ഏലിയാസ് തേലപ്പിള്ളിയുടെ വീട്ടിൽനിന്നാണ് മലമ്പാമ്പിനെ പിടികൂടിയത്.

ചൊവ്വ പുലർച്ചെ ഒന്നോടെയാണ് മലമ്പാമ്പിനെ വീടിനരികിലെ പട്ടിക്കൂടിനുസമീപം കണ്ടത്. പഞ്ചായത്ത് അംഗം സീന മാർട്ടിൻ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടിച്ചുകൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357617/a-10-foot-long-python-was-caught-near-a-dog-kennel-near-a-house)