---
title: "കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം"
english_title: "Car and scooter collide in accident; Motor Vehicle Department official dies tragically."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357583/car-and-scooter-collide-in-accident-motor-vehicle-department-official-dies-tragically"
published_at: "2026-05-06T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fac1c961b71_1000592346.png"
keywords: []
---

# കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

> **Lead Summary:** ബാലരാമപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. വഴുതയ്ക്കാട് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ ജീവനക്കാരനും തെരഞ്ഞെടുപ്പ് ബൂത്ത് ലെവൽ ഓഫീസറുമായ കല്ലിയൂർ പെരിങ്ങമ്മല 'സാഫല്യ'ത്തിൽ എസ്. മധു ആണ് മരിച്ചത്.

## Article Content

ബാലരാമപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. വഴുതയ്ക്കാട് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ ജീവനക്കാരനും തെരഞ്ഞെടുപ്പ് ബൂത്ത് ലെവൽ ഓഫീസറുമായ കല്ലിയൂർ പെരിങ്ങമ്മല 'സാഫല്യ'ത്തിൽ എസ്. മധു ആണ് മരിച്ചത്.

ബാലരാമപുരം-ഉച്ചക്കട റോഡിലെ സിസിലിപുരത്ത് വെച്ചായിരുന്നു അപകടം. വിഴിഞ്ഞം ഭാഗത്തുനിന്ന് വന്ന കാർ എതിരെ വന്ന മധുവിന്റെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മധുവിൻറെ തലയ്ക്കും ശരീരത്തിലും ഗുരുതരമായ പരിക്കേറ്റു. നാട്ടുകാർ ഓടിയെത്തി ആംബുലൻസിൽ മെഡിക്കൽ കോളെജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357583/car-and-scooter-collide-in-accident-motor-vehicle-department-official-dies-tragically)