---
title: "പെട്ടിക്കടക്കാരനും കാൽനടയാത്രികനും കടന്നൽക്കുത്തേറ്റു"
english_title: "A box vendor and a pedestrian were stung by a wasp."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357580/a-box-vendor-and-a-pedestrian-were-stung-by-a-wasp"
published_at: "2026-05-06T09:43:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fac062e9966_1000592327.png"
keywords: []
---

# പെട്ടിക്കടക്കാരനും കാൽനടയാത്രികനും കടന്നൽക്കുത്തേറ്റു

> **Lead Summary:** മൂവാറ്റുപുഴ : പെട്ടിക്കടക്കാരനും കാൽനടയാത്രികനും കടന്നൽക്കുത്തേറ്റു.

## Article Content

മൂവാറ്റുപുഴ : പെട്ടിക്കടക്കാരനും കാൽനടയാത്രികനും കടന്നൽക്കുത്തേറ്റു.

മൂവാറ്റുപുഴ ചാലിക്കടവ് പാലത്തിന് സമീപം കിഴക്കേക്കര ഭാഗത്ത് പെട്ടിക്കട നടത്തുന്ന മൈതീനാണ് (75) ആദ്യം കടന്നലിന്റെ കുത്തേറ്റത്. ഇദ്ദേഹത്തെ ഉടൻ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വ വൈകിട്ട് അഞ്ചോടെയാണ് സംഭവം.

കാൽനടയാത്രികനെ കടന്നൽ കുത്തിയപ്പോൾ രക്ഷപ്പെടുത്താൻ മൈതീൻ കടയിൽ നിന്ന് ചാക്ക് എടുത്തു കൊടുത്തു. ഇതിനിടെ മൈതീനെയും കടന്നലുകൾ കുത്തി. മുഖത്തും ദേഹത്തും കുത്തേറ്റു. മുമ്പ് ഈ പ്രദേശത്ത് നിന്നും നിരവധി പേർക്ക് കടന്നൽ കുത്തേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357580/a-box-vendor-and-a-pedestrian-were-stung-by-a-wasp)