---
title: "ട്യൂഷൻ സെൻ്റർ വളപ്പിൽ നിർത്തിയിട്ട കാർ മോഷ്ടിച്ചു ; പ്രതികൾ പിടിയിൽ"
english_title: "Car parked in tuition center premises stolen; suspects arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357217/car-parked-in-tuition-center-premises-stolen-suspects-arrested"
published_at: "2026-05-04T11:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f83bcb580d7_1000589558.png"
keywords: []
---

# ട്യൂഷൻ സെൻ്റർ വളപ്പിൽ നിർത്തിയിട്ട കാർ മോഷ്ടിച്ചു ; പ്രതികൾ പിടിയിൽ

> **Lead Summary:** ആലുവ : കാർ മോഷ്‌ടാക്കൾ പൊലീസ് പിടിയിൽ. തമിഴ്‌നാട് തഞ്ചാവൂർ മിഡിൽ സ്ട്രീറ്റ്‌ സെന്തിൽകുമാർ , പാലക്കാട് അയിലൂർ മുതുകണ്ണി അന്തിത്താര വീട്ടിൽ സുബിൻ , തമിഴ്‌നാട് ഡിണ്ടിഗൽ സന്താനകല്യാണ അമ്മൻകോവിൽ സ്ട്രീറ്റ് സുരേന്ദർ എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

ആലുവ : കാർ മോഷ്‌ടാക്കൾ പൊലീസ് പിടിയിൽ. തമിഴ്‌നാട് തഞ്ചാവൂർ മിഡിൽ സ്ട്രീറ്റ്‌ സെന്തിൽകുമാർ , പാലക്കാട് അയിലൂർ മുതുകണ്ണി അന്തിത്താര വീട്ടിൽ സുബിൻ , തമിഴ്‌നാട് ഡിണ്ടിഗൽ സന്താനകല്യാണ അമ്മൻകോവിൽ സ്ട്രീറ്റ് സുരേന്ദർ എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പാറക്കടവിലെ ട്യൂഷൻ സെൻ്റർ വളപ്പിൽ സൂക്ഷിച്ചിരുന്ന പൊയ്യ സ്വദേശിയുടെ കാറാണ് ഇവർ മോഷ്ട‌ിച്ച് കടന്നത്. തമിഴ്‌നാട് കോടച്ചേരിയിൽ നിന്ന് കാർ കണ്ടെടുത്തു. നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് സെന്തിൽകുമാർ.

ആലുവ ഡിവൈഎസ്‌പി എൻ ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ചെങ്ങമനാട് ഇൻസപെക്ട‌ർ എൻ ബി ഷൈജു, എസ്ഐ മാരായ അനിൽകുമാർ നൗഷാദ്, സീനിയർ സിപിഒ മാരായ കിഷോർ, പ്രജിത്ത്, രഞ്ജിത്ത്, വിനോദ് സിപിഒമാരായ യാസന്ത്, വിപിൻ എന്നിവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357217/car-parked-in-tuition-center-premises-stolen-suspects-arrested)