---
title: "ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു ; മൃഗാശുപത്രിക്ക് കേടുപാട് സംഭവിച്ചു"
english_title: "Plastic waste collected by Haritha Karma Sena catches fire; veterinary hospital damaged."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/357152/plastic-waste-collected-by-haritha-karma-sena-catches-fire-veterinary-hospital-damaged"
published_at: "2026-05-04T09:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f815ec5061d_1000589150.png"
keywords: []
---

# ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു ; മൃഗാശുപത്രിക്ക് കേടുപാട് സംഭവിച്ചു

> **Lead Summary:** കൊച്ചി : ചേരാനല്ലൂർ പഞ്ചായത്ത് ഓഫീസിനുസമീപം ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു. സമീപത്തുള്ള മൃഗാശുപത്രിക്ക് കേടുപാട് സംഭവിച്ചു. ശനി രാത്രിയാണ് തീപിടിച്ചത്.

## Article Content

കൊച്ചി : ചേരാനല്ലൂർ പഞ്ചായത്ത് ഓഫീസിനുസമീപം ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചു. സമീപത്തുള്ള മൃഗാശുപത്രിക്ക് കേടുപാട് സംഭവിച്ചു. ശനി രാത്രിയാണ് തീപിടിച്ചത്.

ഏലൂരിൽനിന്ന് അഗ്നിരക്ഷസേന എത്തി തീയണച്ചു. തൊട്ടടുത്തുള്ള പഞ്ചായത്ത് ഓഫീസ്, അങ്കണവാടി എന്നിവിടങ്ങളിലേക്ക് തീപടരാതെ നോക്കിയതിനാൽ വൻദുരന്തം ഒഴിവായി. യുഡിഎഫിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരത്തിൽവന്നശേഷം മാലിന്യനീക്കം താറുമാറായി.

ചിറ്റൂർമുതൽ ചേരാനല്ലൂർവരെ വഴിയോരങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടുകയാണ്. വീടുകളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം എംസിഎഫിൽ സൂക്ഷിക്കാതെ അശാസ്ത്രീയമായി പല സ്ഥലങ്ങളിൽ കൂട്ടിവയ്ക്കുന്നതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/357152/plastic-waste-collected-by-haritha-karma-sena-catches-fire-veterinary-hospital-damaged)