---
title: "പിതൃസഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; പ്രതി അമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്"
english_title: "Case of attempted murder of paternal uncle by hitting him with a vehicle; footage of the accused beating his mother released."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356747/case-of-attempted-murder-of-paternal-uncle-by-hitting-him-with-a-vehicle-footage-of-the-accused-beating-his-mother-released"
published_at: "2026-05-02T10:06:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f57f6c3152c_1000586311.png"
keywords: []
---

# പിതൃസഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; പ്രതി അമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** കൊച്ചി: പിതൃസഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ എറണാകുളം അയ്യപ്പൻകാവിൽ അഭിജിത് പ്രസാദ് കുടുംബാംഗങ്ങളെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്ത്.

## Article Content

കൊച്ചി: പിതൃസഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ എറണാകുളം അയ്യപ്പൻകാവിൽ അഭിജിത് പ്രസാദ് കുടുംബാംഗങ്ങളെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്ത്.

അമ്മയെ അഭിജിത് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ 22നാണ് ഇയാൾ അമ്മയെ മർദിച്ചത്. ഇതിൽ അഭിജിത്തിനെതിരെ എണറാകുളം നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

കാമുകിയുമായുള്ള വിവാഹത്തെ എതിർത്തതിനാണ് കഴിഞ്ഞദിവസം പിതൃസഹോദരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അയ്യപ്പൻകാവ് ജങ്ഷനിൽവെച്ചായിരുന്നു സംഭവം. സ്കൂട്ടറിൽ പോകുകയായിരുന്ന പിതൃസഹോദരനെ പുറകിൽനിന്ന് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഈ കേസിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തപ്പെട്ട് അഭിജിത് റിമാൻഡിലാണ്.

അഭിജിത് ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356747/case-of-attempted-murder-of-paternal-uncle-by-hitting-him-with-a-vehicle-footage-of-the-accused-beating-his-mother-released)