---
title: "കിണറ്റിൽ അസ്ഥി കഷ്ണങ്ങൾ ; കണ്ടെത്തിയത് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ"
english_title: "Bone fragments found in well; found buried in sack with stones."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356705/bone-fragments-found-in-well-found-buried-in-sack-with-stones"
published_at: "2026-05-01T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4e277ba52f_1000380071.png"
keywords: []
---

# കിണറ്റിൽ അസ്ഥി കഷ്ണങ്ങൾ ; കണ്ടെത്തിയത് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ

> **Lead Summary:** അരിമ്പൂരിൽ കിണറ്റിൽ അസ്ഥി കഷ്‌ണങ്ങൾ കണ്ടെത്തി. ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അസ്ഥി കഷ്‌ങ്ങൾ കണ്ടെത്തിയത്.

## Article Content

അരിമ്പൂരിൽ കിണറ്റിൽ അസ്ഥി കഷ്‌ണങ്ങൾ കണ്ടെത്തി. ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അസ്ഥി കഷ്‌ങ്ങൾ കണ്ടെത്തിയത്.

അരിമ്പൂരിൽ നാലാം വാർഡിൽ ന്യൂജനറേഷൻ റോഡിനടുത്തുള്ള വാടക വീട്ടിലാണ് സംഭവം. ബാലൻ എന്നയാളാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. വീട്ടുകാർ വെള്ളം കോരുന്നതിനിടെയായിരുന്നു ചാക്ക് ശ്രദ്ധയിൽപ്പെട്ടത്.

വീടിന് പിൻഭാഗത്താണ് കിണർ സ്ഥിതി ചെയ്യുന്നത്. വെള്ളം കോരുന്നതിനിടെ കിണറ്റിന് അകത്തേയ്ക്ക് മറ്റൊരു കയർ കാണുകയും കയർ പൊക്കി കയറ്റി പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് ചാക്കിൽ കല്ല് കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356705/bone-fragments-found-in-well-found-buried-in-sack-with-stones)