---
title: "കൈകൾ തമ്മിൽ ചേർത്തു കെട്ടി ; യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Young man and young woman found hanging with hands tied together."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356636/young-man-and-young-woman-found-hanging-with-hands-tied-together"
published_at: "2026-05-01T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f472c0a12d9_1000585685.jpg"
keywords: []
---

# കൈകൾ തമ്മിൽ ചേർത്തു കെട്ടി ; യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം : പോത്തൻക്കോട്ടെ വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

## Article Content

തിരുവനന്തപുരം : പോത്തൻക്കോട്ടെ വിനോദസഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

വെള്ളനാട് മിത്രനികേതൻ സ്വദേശി ഷിബിൻ അശ്വതി എന്നിവരാണ് . വെള്ളാണിക്കൽ പാറയുടെ മുകളിൽ താഴെയായി ആളൊഴിഞ്ഞ റബ്ബറിന്റെ രണ്ട് ശിഖരങ്ങളിലായി തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓരോ കൈകൾ തമ്മിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു.

ഇവർ കമിതാക്കളാണോയെന്ന് പൊലീസ് സംശയം പറഞ്ഞു. പാറമുകളിൽ സന്ദർശിക്കാനെത്തിയ യുവതി യുവാക്കൾ ആണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ റോഡിൽ എത്തി മറ്റു യാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356636/young-man-and-young-woman-found-hanging-with-hands-tied-together)