---
title: "പരിശീലനത്തിനിടെ ഹോക്കി ബോൾ തലയിൽക്കൊണ്ടു; വിദ്യാർത്ഥിനി മരിച്ചു"
english_title: "Student dies after being hit in the head by hockey ball during practice"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356550/student-dies-after-being-hit-in-the-head-by-hockey-ball-during-practice"
published_at: "2026-05-01T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4407476218_Untitled-13.jpg"
keywords: []
---

# പരിശീലനത്തിനിടെ ഹോക്കി ബോൾ തലയിൽക്കൊണ്ടു; വിദ്യാർത്ഥിനി മരിച്ചു

> **Lead Summary:** മപുസ: ഗോവയിലെ മപുസയ്ക്ക് സമീപമുള്ള ഗുയിരിമിൽ ഹോക്കി പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. സ്കൂൾ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെ ബോൾ തലയിൽ അടിക്കുകയായിരുന്നു. ഗുയിരിമിലെ സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ റുയീഷ ഖാർസെൽ ആണ് മരിച്ചത്.

## Article Content

മപുസ: ഗോവയിലെ മപുസയ്ക്ക് സമീപമുള്ള ഗുയിരിമിൽ ഹോക്കി പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. സ്കൂൾ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെ ബോൾ തലയിൽ അടിക്കുകയായിരുന്നു. ഗുയിരിമിലെ സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ റുയീഷ ഖാർസെൽ ആണ് മരിച്ചത്.

പരിശീലന സെഷനിടെ മറ്റൊരു കളിക്കാരൻ അടിച്ച ബോൾ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ തലയിൽ പതിക്കുകയായിരുന്നു. ബോൾ തട്ടി ബോധരഹിതയായ പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

പരിശീലന വേളയിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് അധികൃതർ പരിശോധിച്ചു വരികയാണ്. പെൺകുട്ടിയുടെ ആകസ്മിക വേർപാടിൽ സ്കൂൾ അധികൃതരും കായിക പ്രേമികളും അനുശോചനം രേഖപ്പെടുത്തി. റുയീഷ ഖാർസെലന്റെ സഹോദരൻ സൂരജ്, ബിഹാറിൽ വെച്ച് നടന്ന സബ് ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ ഗോവ സംഘത്തെ നയിച്ച ക്യാപ്റ്റനായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356550/student-dies-after-being-hit-in-the-head-by-hockey-ball-during-practice)