---
title: "ലോറി ബൈക്കിലിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം"
english_title: "Young man and woman die tragically after being hit by lorry on bike."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356508/young-man-and-woman-die-tragically-after-being-hit-by-lorry-on-bike"
published_at: "2026-05-01T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f42090b07df_1000405407.png"
keywords: []
---

# ലോറി ബൈക്കിലിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം

> **Lead Summary:** ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിനുസമീപം ലോറി ബൈക്കിലിടിച്ച് യുവാവും യുവതിയും മരിച്ചു.

## Article Content

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിനുസമീപം ലോറി ബൈക്കിലിടിച്ച് യുവാവും യുവതിയും മരിച്ചു.

ചേർത്തല അർത്തുങ്കൽ സ്വദേശികളായ അഖിൽ (22), അച്ചു (20)എന്നിവരാണ് മരിച്ചത്. വ്യാഴം രാത്രി 12 ഓടെയാണ് അപകടം. തലയിലുടെ ലോറികയറിയിറങ്ങിയ അച്ചു സംഭവസ്ഥലത്തുതന്നെ മരിച്ചു. അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റെയിൽവേ സ്റ്റേഷനിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356508/young-man-and-woman-die-tragically-after-being-hit-by-lorry-on-bike)