---
title: "വേനൽച്ചൂട് ; മിനിലോറിയുടെ സീറ്റിന് തീപിടിച്ചു"
english_title: "Summer heat; Mini lorry seat catches fire."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356494/summer-heat-mini-lorry-seat-catches-fire"
published_at: "2026-05-01T08:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f412cf45f67_1000584928.png"
keywords: []
---

# വേനൽച്ചൂട് ; മിനിലോറിയുടെ സീറ്റിന് തീപിടിച്ചു

> **Lead Summary:** ആലുവ : കടുത്ത വേനൽച്ചൂടിൽ മിനിലോറിയുടെ സീറ്റിന് തീപിടിച്ചു.

## Article Content

ആലുവ : കടുത്ത വേനൽച്ചൂടിൽ മിനിലോറിയുടെ സീറ്റിന് തീപിടിച്ചു.

വ്യാഴം പകൽ ആലുവ റെയിൽവേ സ്റ്റേഷൻ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന മിനിലോറിയുടെ സീറ്റിനടിയിലെ ഫോമിൽനിന്നാണ് തീ പടർന്നത്.

അന്തരീക്ഷ ചൂടിനൊപ്പം എൻജിനിൽനിന്നുള്ള ചുടും ഉയർന്നതോടെയാണ് എൻജിന് മുകൾഭാഗത്തുവരുന്ന സീറ്റിൻ്റെ ഫോം കത്തിയത്. ഉടൻ വാഹനം നിർത്തി തൊട്ടടുത്ത കടയിൽനിന്ന് അഗ്നിശമന സംവിധാനം എത്തിച്ച് തീയണച്ചതോടെ വലിയ അപകടം ഒഴിവായി. ആലുവ സ്വദേശി ജയ്സന്റേതാണ് വാഹനം. രണ്ടുമണിക്കൂറോളമായി വാഹനം വെയിലത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356494/summer-heat-mini-lorry-seat-catches-fire)