---
title: "വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു ; പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവതി"
english_title: "Woman files complaint against police officer for breaking into house and raping her."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356460/woman-files-complaint-against-police-officer-for-breaking-into-house-and-raping-her"
published_at: "2026-04-30T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f36a4902f3c_1000584667.png"
keywords: []
---

# വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു ; പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവതി

> **Lead Summary:** അമരാവതി : പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചതായി യുവതിയുടെ പരാതി.

## Article Content

അമരാവതി : പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചതായി യുവതിയുടെ പരാതി.

സർക്കിൾ ഇൻസ്പെക്ടർ ചിന്നമല്ലയ്ക്കെതിരെയാണ് ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയത്. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു. തൻ്റെ വീട്ടിലെത്തിയ ഇൻസ്പെക്ടർ വാതിലടച്ച ശേഷം ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നും തനിക്ക് നീതി വേണമെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.

സിഐ ചിന്നമല്ലയയുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമി പരാതിക്കാരി പാട്ടത്തിനെടുത്ത് നടത്തിവരികയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. നിയമനടപടികളുടെ ഭാഗമായി യുവതിയെ വൈദ്യപരിശോധനയ്ക്കായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സർവീസിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയായ കേസ് ആയതിനാൽ അതീവ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫോറൻസിക് സംഘവും പോലീസ് സംഘവും തെളിവുകൾ ശേഖരിക്കുകയും സംഭവവുമായി ബന്ധപ്പെട്ടവരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്‌തു. ആരോപണ തെളിഞ്ഞാൽ കർശനവും നീതിയുക്തവുമായ നടപടിയുണ്ടാകുമെന്ന് അധികൃതർ ഉറപ്പുനൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356460/woman-files-complaint-against-police-officer-for-breaking-into-house-and-raping-her)