---
title: "സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Sisters found dead at sea."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356457/sisters-found-dead-at-sea"
published_at: "2026-04-30T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f3647565999_1000584269.jpg"
keywords: []
---

# സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം: സന്ദർശനത്തിനെത്തിയ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

തിരുവനന്തപുരം: സന്ദർശനത്തിനെത്തിയ കോട്ടയം സ്വദേശികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം സ്വദേശികളായ മീര, ആനി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ കന്യാകുമാരി തീരത്തോട് ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

രാമേശ്വരത്ത് നിന്ന് ഇന്നലെ വൈകിട്ട് ഇരുവരും കന്യാകുമാരിയിലെത്തിയതെന്നാണ് വിവരം. കുടുംബസമേതം താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് പുറത്തുപോയ ശേഷം ഇവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന്, കാണാതായെന്ന് കുടുംബം നൽകിയ പരാതിയിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356457/sisters-found-dead-at-sea)