---
title: "ജൻമം നൽകിയതല്ലേ ? മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി"
english_title: "Didn't he give birth? Son beats father to death."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356324/didnt-he-give-birth-son-beats-father-to-death"
published_at: "2026-04-30T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2ec1791b66_1000406193.png"
keywords: []
---

# ജൻമം നൽകിയതല്ലേ ? മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

> **Lead Summary:** തിരുവനന്തപുരം : മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം അമ്പൂരി കുരുവിക്കോണത്താണ് സംഭവം.

## Article Content

തിരുവനന്തപുരം : മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം അമ്പൂരി കുരുവിക്കോണത്താണ് സംഭവം.

അമ്പൂരി സ്വദേശി തോമസ് എബ്രഹാം(62) ആണ് മരിച്ചത്. മകൻ ഷൈനു തോമസ്(38) പൊലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.

ഷൈനുവിന്റെ വിവാഹ വാർഷിക ആഘോഷത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. ഷൈനു പിതാവ് തോമസിനെ കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ആഘോഷ പരിപാടികൾക്ക് ശേഷം ഷാനുവും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് ഷാനുവിൻറെ അമ്മയും അമ്മാവനും ചേർന്ന് നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതിനിടെ വർഗീസിനെ കത്തി കൊണ്ട് കുത്തി. ബഹളം കേട്ടെത്തിയ എബ്രഹാം ഷാനുവിനെ പിടിച്ചുമാറ്റാൻ നോക്കി.

ഈ സമയത്ത് കസേരയെടുത്ത് ഷാനു പിതാവിൻറെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാരക്കോണം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356324/didnt-he-give-birth-son-beats-father-to-death)