---
title: "ആമ്പല്ലൂർ പഞ്ചായത്തിന് അർഹമായ കുടിവെള്ളം ലഭ്യമാക്കണം"
english_title: "Adequate drinking water should be provided to Amballur Panchayat."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356311/adequate-drinking-water-should-be-provided-to-amballur-panchayat"
published_at: "2026-04-30T10:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2e583a5347_1000583849.png"
keywords: []
---

# ആമ്പല്ലൂർ പഞ്ചായത്തിന് അർഹമായ കുടിവെള്ളം ലഭ്യമാക്കണം

> **Lead Summary:** ആമ്പല്ലൂർ : ആമ്പല്ലൂർ പഞ്ചായത്തിന് അർഹമായ കുടിവെള്ളം കൃത്യമായി ലഭ്യമാക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

ആമ്പല്ലൂർ : ആമ്പല്ലൂർ പഞ്ചായത്തിന് അർഹമായ കുടിവെള്ളം കൃത്യമായി ലഭ്യമാക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

പിറവം കക്കാട് കുടിവെള്ളവിതരണ പദ്ധതിയിൽനിന്ന് ആന്പല്ലൂർ പഞ്ചായത്തിന് ആഴ്ച‌യിൽ രണ്ടുദിവസമാണ് വെള്ളം ലഭിക്കുന്നത്. ആമ്പല്ലൂരിലേക്കും അരയൻകാവിലേക്കും 60--65 ലക്ഷം ലിറ്റർ വെള്ളം വീതമാണ് നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ വിതരണം ചെയ്യേണ്ടത്. എന്നാൽ, കഴിഞ്ഞ കുറച്ചുമാസങ്ങളായി ഈ അളവിൽ വെള്ളം രണ്ട് ടാങ്കുകളിലും എത്തുന്നില്ല.

കക്കാടുനിന്ന് വെളിയനാട് ടാങ്ക് വരെയും ഈ അളവിൽ വെള്ളം എത്തുന്നുണ്ട്. അവിടെനിന്ന് കാഞ്ഞിരമറ്റം, അരയൻകാവ് ടാങ്കുകളിലേക്ക് വെള്ളം എത്തുന്നില്ല. ഇക്കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തി. വെളിയനാട് മുതൽ ആമ്പല്ലൂർ അരയൻകാവ് ടാങ്കുകൾവരെയും വെള്ളം പമ്പ് ചെയ്യുന്ന സമയത്ത് ജനകീയ പരിശോധന നടത്തിയപ്പോൾ വെള്ളം എത്തുകയും ചെയ്തു. ആമ്പല്ലൂർ പഞ്ചായത്തിലേക്ക് വെള്ളം എത്താതിരിക്കാൻ ആരുടെയെങ്കിലും അനധികൃത ഇടപെടലുണ്ടോയെന്ന് സംശയിക്കണം. നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും ഇടയ്ക്കുള്ള വാൽവുകൾ പൂട്ടാനും നടപടിയുണ്ടാകണം.

കുടിവെള്ളവിതരണത്തിലെ പ്രശ്ന‌ം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകാനും സിപിഐ എം ലോക്കൽ കമ്മിറ്റി തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356311/adequate-drinking-water-should-be-provided-to-amballur-panchayat)