---
title: "മലയാളി നഴ്സ‌ിങ് വിദ്യാർഥി മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Malayali nursing student found dead."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356303/malayali-nursing-student-found-dead"
published_at: "2026-04-30T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2e22c4330d_1000583825.png"
keywords: []
---

# മലയാളി നഴ്സ‌ിങ് വിദ്യാർഥി മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** തിരുവനന്തപുരം : ബംഗളൂരുവിൽ മലയാളി നഴ്സ‌ിങ് വിദ്യാർഥി മരിച്ച നിലയിൽ.

## Article Content

തിരുവനന്തപുരം : ബംഗളൂരുവിൽ മലയാളി നഴ്സ‌ിങ് വിദ്യാർഥി മരിച്ച നിലയിൽ.

അരുവിക്കര സ്വദേശി ആദിത്യൻ (19) ആണ് മരിച്ചത്.ബംഗളൂരു ബിടിഎൽ സ്കൂൾ ഓഫ് നഴ്‌സിങിലെ രണ്ടാം വർഷ ബിഎസ്‌സി വിദ്യാർഥിയാണ്. ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റൽ മുറിയിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നാല് പേരുള്ള റൂമിലാണ് ആദിത്യൻ താമസിച്ചിരുന്നത്. കൂടെയുള്ളവർ കോളേജിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കോളേജ് അധികൃതർ കുടുംബത്തെ വിവരം അറിയിച്ചു.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. മരണകാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356303/malayali-nursing-student-found-dead)