---
title: "ലോറിയിൽനിന്ന് പ്ലൈവുഡ് ഇറക്കുന്നതിനിടെ അട്ടിമറിഞ്ഞ് ചുമട്ടുതൊഴിലാളിക്ക്‌ ദാരുണാന്ത്യം"
english_title: "A porter died tragically after being knocked down while unloading plywood from a lorry."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356302/a-porter-died-tragically-after-being-knocked-down-while-unloading-plywood-from-a-lorry"
published_at: "2026-04-30T10:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2e13a60b76_1000583822.png"
keywords: []
---

# ലോറിയിൽനിന്ന് പ്ലൈവുഡ് ഇറക്കുന്നതിനിടെ അട്ടിമറിഞ്ഞ് ചുമട്ടുതൊഴിലാളിക്ക്‌ ദാരുണാന്ത്യം

> **Lead Summary:** കൊച്ചി :ലോറിയിൽനിന്ന് പ്ലൈവുഡ് ഇറക്കുന്നതിനിടെ അട്ടിമറിഞ്ഞ് സിഐടിയു ചുമട്ടുതൊഴിലാളി മരിച്ചു.

## Article Content

കൊച്ചി :ലോറിയിൽനിന്ന് പ്ലൈവുഡ് ഇറക്കുന്നതിനിടെ അട്ടിമറിഞ്ഞ് സിഐടിയു ചുമട്ടുതൊഴിലാളി മരിച്ചു.

വെണ്ണല തണ്ണൂറയിൽ കെ ആർ രാജേഷാണ് (49) മരിച്ചത്. ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ പാലാരിവട്ടം ബ്രാഞ്ചിലെ തൊഴിലാളിയും സിപിഐ എം വെണ്ണല സൗത്ത് ബ്രാഞ്ച് അംഗവുമാണ്.

വെണ്ണല തൈക്കാവിനു സമീപമുള്ള ഗോഡൗണിൽ ബുധൻ വൈകിട്ട് രണ്ട് തൊഴിലാളികൾ ചേർന്ന് ലോറിയിൽനിന്ന് പ്ലൈവുഡ് ഇറക്കുന്നതിനിടെ അട്ടിമറിഞ്ഞ് രാജേഷിൻ്റെ ദേഹത്തേക്കു വീഴുകയായിരുന്നു. സഹപ്രവർത്തകരും ഗോഡൗൺ ഉടമയും ചേർന്ന് ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കൂടെ ഉണ്ടായിരുന്ന തൊഴിലാളി ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. സംസ്‌കാരം വ്യാഴം വൈകിട്ട് നാലിന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: മഞ്ജു. മകൾ: നവ്യ.മരുമകൻ: വിവേക്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356302/a-porter-died-tragically-after-being-knocked-down-while-unloading-plywood-from-a-lorry)