---
title: "മൂർഖൻ പാമ്പിനെ പിടിക്കാൻ കോഴിക്കൂട്ടിൽ എത്തി ; ലഭിച്ചത് രണ്ട് പാമ്പുകളെയും മുപ്പതോളം മുട്ടകളും"
english_title: "A cobra entered a chicken coop to catch a snake; found two snakes and about thirty eggs."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356286/a-cobra-entered-a-chicken-coop-to-catch-a-snake-found-two-snakes-and-about-thirty-eggs"
published_at: "2026-04-30T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f2d89392b30_1000583737.jpg"
keywords: []
---

# മൂർഖൻ പാമ്പിനെ പിടിക്കാൻ കോഴിക്കൂട്ടിൽ എത്തി ; ലഭിച്ചത് രണ്ട് പാമ്പുകളെയും മുപ്പതോളം മുട്ടകളും

> **Lead Summary:** തിരുവനന്തപുരം : പേയാട് ചന്തമുക്കിന് സമീപം ഒരു മൂർഖൻ പാമ്പിനെ പിടികൂടാനെത്തിയവർക്ക് ലഭിച്ചത് രണ്ട് പാമ്പുകളെയും മുപ്പതോളം മുട്ടകളും. പേയാട് സ്വദേശിയായ മനുവിൻ്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പുകളെ കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം : പേയാട് ചന്തമുക്കിന് സമീപം ഒരു മൂർഖൻ പാമ്പിനെ പിടികൂടാനെത്തിയവർക്ക് ലഭിച്ചത് രണ്ട് പാമ്പുകളെയും മുപ്പതോളം മുട്ടകളും. പേയാട് സ്വദേശിയായ മനുവിൻ്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പുകളെ കണ്ടെത്തിയത്.

കൂട്ടിൽ നിന്നും 16 വയസ്സോളം പ്രായമുള്ള ആൺ മൂർഖനെ പിടികൂടുകയായിരുന്നു. ഇതിനിടെ സമീപത്തെ മറ്റൊരു പൊത്തിൽ ഒരു മൂർഖൻ പാമ്പ് കയറിപ്പോകുന്നത് കണ്ടു.

പൊത്തിൽ പരിശോധിച്ചപ്പോൾ മറ്റൊരു പാമ്പിനെ കൂടി കിട്ടി. തുടർന്നുള്ള പരിശോധനയിലാണ് 30 ഓളം പാമ്പിൻ മുട്ടയും ഇവിടെ നിന്ന് കണ്ടെത്തിയത്. ഇവയെ വനംവകുപ്പ് ആസ്ഥാനത്ത് എത്തിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356286/a-cobra-entered-a-chicken-coop-to-catch-a-snake-found-two-snakes-and-about-thirty-eggs)