---
title: " പെറ്റമ്മയെ മറന്നോ ? മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു "
english_title: "Did you forget your mother? The son had his mother hacked to death."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356251/did-you-forget-your-mother-the-son-had-his-mother-hacked-to-death"
published_at: "2026-04-29T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f22dafcddfb_1000406193.png"
keywords: []
---

#  പെറ്റമ്മയെ മറന്നോ ? മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു 

> **Lead Summary:** കൊട്ടാരക്കര: കൊല്ലം, കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊട്ടാരക്കര ഇടിസിയിലെ രാധാമണിക്കാണ് പരിക്കേറ്റത്. രാധാമണിയുടെ കഴുത്തിനാണ് വെട്ടേറ്റതെന്നാണ് റിപ്പോർട്ട്.

## Article Content

കൊട്ടാരക്കര: കൊല്ലം, കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൊട്ടാരക്കര ഇടിസിയിലെ രാധാമണിക്കാണ് പരിക്കേറ്റത്. രാധാമണിയുടെ കഴുത്തിനാണ് വെട്ടേറ്റതെന്നാണ് റിപ്പോർട്ട്.

രാധാമണി അടുക്കളയിൽ നിൽക്കുമ്പോൾ മകൻ പിന്നിലൂടെയെത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. കുടുംബ തർക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. മകൻ മഹേഷ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356251/did-you-forget-your-mother-the-son-had-his-mother-hacked-to-death)