---
title: "പാമ്പാക്കുടയിൽ എംഡിഎംഎയുമായി പിടിയിലായ യുവതി ഇരകളെ കണ്ടെത്തിയിരുന്നത് ഡേറ്റിങ് ആപ്പ് വഴി"
english_title: "Woman arrested with MDMA in Pampakkoota found victims through dating app."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356072/woman-arrested-with-mdma-in-pampakkoota-found-victims-through-dating-app"
published_at: "2026-04-29T09:02:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f17c917e686_1000582575.png"
keywords: []
---

# പാമ്പാക്കുടയിൽ എംഡിഎംഎയുമായി പിടിയിലായ യുവതി ഇരകളെ കണ്ടെത്തിയിരുന്നത് ഡേറ്റിങ് ആപ്പ് വഴി

> **Lead Summary:** പിറവം : പാമ്പാക്കുടയിൽ എംഡിഎംഎയുമായി പിടിയിലായ ജാർഖണ്ഡ് സ്വദേശിനി മഹ്തോമുണ്ട -ദശ്‌മി നാഥ് ഇരകളെ കണ്ടെത്തിയിരുന്നത് ഡേറ്റിങ് ആപ്പ് വഴിയെന്ന് കണ്ടെത്തൽ.

## Article Content

പിറവം : പാമ്പാക്കുടയിൽ എംഡിഎംഎയുമായി പിടിയിലായ ജാർഖണ്ഡ് സ്വദേശിനി മഹ്തോമുണ്ട -ദശ്‌മി നാഥ് ഇരകളെ കണ്ടെത്തിയിരുന്നത് ഡേറ്റിങ് ആപ്പ് വഴിയെന്ന് കണ്ടെത്തൽ.

ഡേറ്റിങ് ആപ്പിൽ ചാറ്റ് നടത്തി ഇരകളെ ആകർഷിച്ചാണ് ഇവർ മയക്കുമരുന്ന് നൽകിയിരുന്നത്. കോളേജ് വിദ്യാർഥികളുമായാണ് ഇവർ കൂടുതലും ചാറ്റ് ചെയ്തിരുന്നത്. എറണാകുളം നഗരത്തിലടക്കം നിരവധി സ്ഥലങ്ങളിൽ ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തിയതായാണ് എക്സൈസ് അന്വേഷണത്തിൽ വ്യക്തമായത്.

വെള്ളിയാഴ്ച‌ രാത്രി പാന്‌പാക്കുട ചെട്ടിക്കണ്ടം ബസ് കാത്തിരിപ്പുകേന്ദ്രത്തിനുസമീപത്തുനിന്നാണ് 9.11 ഗ്രാം എംഡിഎംഎ, 5 ഗ്രാം കഞ്ചാവ് എന്നിവയുമായി ദശ്‌മി നാഥിനെ പിറവം എക്സൈസ് അറസ്റ്റ് ചെയ്‌തത്. രണ്ടുവർഷംമുന്പ് എറണാകുളത്തെത്തിയ ദശ്‌മി, ഒന്നരവർഷമായി ഇവർ എറണാകുളം നഗരത്തിലും ജില്ലയിലെ വിവിധയിടങ്ങളിലും സജീവമായി മയക്കുമരുന്ന് വിറ്റിരുന്നു. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്നവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. ദശ്മ‌ിയെ കസ്‌റ്റഡിയിൽ വാങ്ങി എക്സൈസ് ചോദ്യംചെയ്യും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356072/woman-arrested-with-mdma-in-pampakkoota-found-victims-through-dating-app)