---
title: "ആദ്യകുർബാന പരിശീലനത്തിനിടെ രക്ഷിതാവിൻറെ സാന്നിധ്യത്തെച്ചൊല്ലി തർക്കം ; പള്ളിയിൽ സംഘർഷം , പത്തുപേർക്ക് പരിക്ക്"
english_title: "Dispute over presence of guardian during first communion practice; Clashes in church, ten injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356047/dispute-over-presence-of-guardian-during-first-communion-practice-clashes-in-church-ten-injured"
published_at: "2026-04-28T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0ed292248c_1000414070.png"
keywords: []
---

# ആദ്യകുർബാന പരിശീലനത്തിനിടെ രക്ഷിതാവിൻറെ സാന്നിധ്യത്തെച്ചൊല്ലി തർക്കം ; പള്ളിയിൽ സംഘർഷം , പത്തുപേർക്ക് പരിക്ക്

> **Lead Summary:** ആലപ്പുഴ : ആദ്യകുർബാന പരിശീലനത്തിനിടെ രക്ഷിതാവിൻറെ സാന്നിധ്യത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പള്ളിയിൽ സംഘർഷം. ചേർത്തല നെടുമ്പ്രക്കാട് സെയ്ൻറ് തോമസ് പള്ളിയിലുണ്ടായ കയ്യാങ്കളിയിൽ പള്ളിവികാരിയുൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു. ഇവർ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

## Article Content

ആലപ്പുഴ : ആദ്യകുർബാന പരിശീലനത്തിനിടെ രക്ഷിതാവിൻറെ സാന്നിധ്യത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പള്ളിയിൽ സംഘർഷം. ചേർത്തല നെടുമ്പ്രക്കാട് സെയ്ൻറ് തോമസ് പള്ളിയിലുണ്ടായ കയ്യാങ്കളിയിൽ പള്ളിവികാരിയുൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു. ഇവർ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിൽ ഇരുവിഭാഗവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പള്ളിവികാരി ജോയി പ്ലാക്കൻ, കൈക്കാരന്മാരായ ജിജോ, ജോസഫ്, വിശ്വാസികളായ ജോജി, ജീസൺ, വിനോദ് വർഗീസ് എന്നിവരും ചേർത്തല ഇലഞ്ഞിക്കൽ റോയി എബ്രഹാം, ഭാര്യ സോണിമോൾ, സഹോദരൻ ടോമി, ഭാര്യ ജമിനി എന്നിവരുമാണ് ചികിത്സ തേടിയത്.

ചൊവ്വാഴ്‌ച രാവിലെ 11.30-ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ആദ്യകുർബാന പരിശീലനത്തിനെത്തിയ മകൾക്കൊപ്പം വന്ന സോണിമോൾ പരീക്ഷ നടക്കുന്ന ഹാളിനു പുറത്തുനിന്നത് വികാരി വിലക്കിയതാണ് തർക്കത്തിന് കാരണമായത്. വികാരി തന്നെ അസഭ്യം പറഞ്ഞതായി സോണിമോൾ ആരോപിച്ചു. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് റോയിയും ടോമിയും സ്ഥലത്തെത്തി സംസാരിക്കുന്നതിനിടെയാണ് കയ്യാങ്കളിയുണ്ടായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356047/dispute-over-presence-of-guardian-during-first-communion-practice-clashes-in-church-ten-injured)