---
title: "കൂത്താട്ടുകുളത്ത് കിടപ്പുമുറിയിൽ മൂർഖൻ പാമ്പ് ; പ്ലസ് ടു വിദ്യാർത്ഥിനി രക്ഷപ്പെട്ടത് അത്ഭുതകരമായി"
english_title: "Cobra snake found in bedroom in Koothattukulam; Plus Two student miraculously survives."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/356019/cobra-snake-found-in-bedroom-in-koothattukulam-plus-two-student-miraculously-survives"
published_at: "2026-04-28T18:00:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f0a8a874490_1000582116.jpg"
keywords: []
---

# കൂത്താട്ടുകുളത്ത് കിടപ്പുമുറിയിൽ മൂർഖൻ പാമ്പ് ; പ്ലസ് ടു വിദ്യാർത്ഥിനി രക്ഷപ്പെട്ടത് അത്ഭുതകരമായി

> **Lead Summary:** കൂത്താട്ടുകുളത്ത് കിടപ്പുമുറിയിൽ അപ്രതീക്ഷിതമായി എത്തിയ മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു.

## Article Content

കൂത്താട്ടുകുളത്ത് കിടപ്പുമുറിയിൽ അപ്രതീക്ഷിതമായി എത്തിയ മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു.

മംഗലത്ത് താഴം പനയക്കുന്നേൽ പ്രസാദിന്റെ മകൾ ശ്രീനന്ദനയാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് മോചിതയായത്. മുറിയിൽ നിൽക്കുകയായിരുന്ന ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു.

പെട്ടെന്ന് പാമ്പിനെ ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി ഉടൻ തന്നെ കട്ടിലിന് മുകളിലേക്ക് കയറിയതോടെയാണ് വലിയൊരു അപകടം ഒഴിവായത്. പിന്നീട് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/356019/cobra-snake-found-in-bedroom-in-koothattukulam-plus-two-student-miraculously-survives)