---
title: "പുകപ്പുരയോടു ചേർന്നുള്ള അടുക്കളയിൽ നിന്നും തീ പടർന്ന് വീട്ടമ്മക്ക്‌ ദാരുണാന്ത്യം "
english_title: "Housewife dies after fire breaks out in kitchen next to smokestack."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355917/housewife-dies-after-fire-breaks-out-in-kitchen-next-to-smokestack"
published_at: "2026-04-28T11:42:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f06aeb0a332_1000581741.jpg"
keywords: []
---

# പുകപ്പുരയോടു ചേർന്നുള്ള അടുക്കളയിൽ നിന്നും തീ പടർന്ന് വീട്ടമ്മക്ക്‌ ദാരുണാന്ത്യം 

> **Lead Summary:** പിറവം : പുകപ്പുരയോടു ചേർന്നുള്ള അടുക്കളയിൽ നിന്നും തീ പടർന്ന് വീട്ടമ്മ മരിച്ചു. പാമ്പാക്കുട കൈനി പുത്തുർ പാലപ്പിള്ളിൽ അർണോൾഡിൻ്റെ ഭാര്യ ബീന ആണ് മരിച്ചത്.

## Article Content

പിറവം : പുകപ്പുരയോടു ചേർന്നുള്ള അടുക്കളയിൽ നിന്നും തീ പടർന്ന് വീട്ടമ്മ മരിച്ചു. പാമ്പാക്കുട കൈനി പുത്തുർ പാലപ്പിള്ളിൽ അർണോൾഡിൻ്റെ ഭാര്യ ബീന ആണ് മരിച്ചത്.

തിങ്കൾ വൈകിട്ട് ആറോടെയാണ് സംഭവം. വീടിനു സമീപമുള്ള റബർ ഷീറ്റ് പുകക്കുന്ന പുരയോട് ചേർന്നാണ് വിറക് അടുക്കള. ഇവിടെ വെള്ളം തിളപ്പിക്കുന്നതിനിടെ തീ പടർന്നതാകാം അപകടകാരണമെന്ന് കരുതുന്നു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം പിറവം ഗവ.ആശു പത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.മക്കൾ അനിറ്റ, എലിസബത്ത്,മരുക്കൾ റിഞ്ചു, എൽദോസ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355917/housewife-dies-after-fire-breaks-out-in-kitchen-next-to-smokestack)