---
title: "സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; 12 യാത്രക്കാർക്ക് പരിക്ക്"
english_title: "Accident involving private buses; 12 passengers injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355851/accident-involving-private-buses-12-passengers-injured"
published_at: "2026-04-28T05:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69effe335a340_1000581353.png"
keywords: []
---

# സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; 12 യാത്രക്കാർക്ക് പരിക്ക്

> **Lead Summary:** കവളങ്ങാട് : കക്കടാശേരി-കാളിയാർ റോഡിൽ ഞാറക്കാട് കൊല്ലൻപടിക്കുസമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 12 യാത്രക്കാർക്ക് പരിക്ക്. തിങ്കൾ വൈകിട്ട് 6.15 ഓടെയാണ് അപകടം.

## Article Content

കവളങ്ങാട് : കക്കടാശേരി-കാളിയാർ റോഡിൽ ഞാറക്കാട് കൊല്ലൻപടിക്കുസമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 12 യാത്രക്കാർക്ക് പരിക്ക്. തിങ്കൾ വൈകിട്ട് 6.15 ഓടെയാണ് അപകടം.

വണ്ണപ്പുറത്തുനിന്ന് മുവാറ്റുപുഴയ്ക്ക് പോകുകയായിരുന്ന ഗ്രീൻലാൻഡ് ബസിൽ മൂവാറ്റുപുഴ -കാളിയാർ റൂട്ടിൽ ഓടുന്ന ജീവ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വണ്ണപ്പുറത്തെയും തൊടുപുഴയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355851/accident-involving-private-buses-12-passengers-injured)