---
title: "വീടിന്റെ അടുക്കളയിൽനിന്ന് മൂർഖൻപാമ്പിനെ പിടികൂടി"
english_title: "Cobra caught in kitchen of house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355850/cobra-caught-in-kitchen-of-house"
published_at: "2026-04-28T05:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69effd0e5ee13_1000581350.png"
keywords: []
---

# വീടിന്റെ അടുക്കളയിൽനിന്ന് മൂർഖൻപാമ്പിനെ പിടികൂടി

> **Lead Summary:** മൂവാറ്റുപുഴ : വീടിന്റെ അടുക്കളയിൽനിന്ന് മൂർഖൻപാമ്പിനെ പിടികൂടി. തിങ്കൾ രാവിലെ ആശ്രമം ബസ് സ്റ്റാൻഡിനുസമീപം വേലക്കോട്ടിൽ ഇസ്‌മയിലിന്റെ വീട്ടിലാണ് പാമ്പിനെ കണ്ടത്.

## Article Content

മൂവാറ്റുപുഴ : വീടിന്റെ അടുക്കളയിൽനിന്ന് മൂർഖൻപാമ്പിനെ പിടികൂടി. തിങ്കൾ രാവിലെ ആശ്രമം ബസ് സ്റ്റാൻഡിനുസമീപം വേലക്കോട്ടിൽ ഇസ്‌മയിലിന്റെ വീട്ടിലാണ് പാമ്പിനെ കണ്ടത്.

അടുപ്പിനു താഴെ ഇരവിഴുങ്ങി കിടന്ന പാമ്പിനെ രാവിലെ അടുക്കളയിലെത്തിയ ഇസ്മ‌യിലിന്റെ മകളാണ് കണ്ടത്. അദ്ദേഹത്തിന്റെ ഭാര്യയും അടുക്കളയിലുണ്ടായിരുന്നു. വീടിനുസമീപത്തെ കാടുപിടിച്ച ഭാഗത്തുനിന്ന് അടുക്കളവാതിലിലൂടെ പാമ്പ് അകത്തുകയറിയതാകാമെന്ന് കരുതുന്നു.

വീട്ടുകാർ അറിയിച്ചതിനെ തുടർന്നെത്തിയ പാമ്പുപിടിത്തവിദഗ്‌ധൻ സേവി പൂവൻ, പാമ്പിനെ പിടികൂടി കോതമംഗലത്തെ വനപാലകർക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355850/cobra-caught-in-kitchen-of-house)