---
title: "വീടിനു മുന്നിലെ തൂണുകൾക്കിടയിൽ കാൽ കുടുങ്ങി ; പന്ത്രണ്ടു വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാസേന"
english_title: "Twelve-year-old boy's leg gets stuck between pillars in front of house; Firefighters rescue him."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355843/twelve-year-old-boys-leg-gets-stuck-between-pillars-in-front-of-house-firefighters-rescue-him"
published_at: "2026-04-27T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef90500a2cf_1000581208.png"
keywords: []
---

# വീടിനു മുന്നിലെ തൂണുകൾക്കിടയിൽ കാൽ കുടുങ്ങി ; പന്ത്രണ്ടു വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാസേന

> **Lead Summary:** വിഴിഞ്ഞം: വീടിൻ്റെ മുന്നിലെ തൂണുകൾക്കിടയിൽ കാൽ കുടുങ്ങിയ കുട്ടിയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. തിങ്കൾ പകൽ 1.30 ന് വിഴിഞ്ഞം കടക്കുളത്താണ് സംഭവം. വീട്ടിൽ കളിക്കുകയായിരുന്ന റയാൻ്റെ കാലാണ് പില്ലറിന് ഇടയിൽ കുടുങ്ങിയത്.

## Article Content

വിഴിഞ്ഞം: വീടിൻ്റെ മുന്നിലെ തൂണുകൾക്കിടയിൽ കാൽ കുടുങ്ങിയ കുട്ടിയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. തിങ്കൾ പകൽ 1.30 ന് വിഴിഞ്ഞം കടക്കുളത്താണ് സംഭവം. വീട്ടിൽ കളിക്കുകയായിരുന്ന റയാൻ്റെ കാലാണ് പില്ലറിന് ഇടയിൽ കുടുങ്ങിയത്.

വീട്ടുകാരും സമീപവാസികളും ആവുന്നത്ര പരിശ്രമിച്ചെങ്കിലും കാൽ സ്വതന്ത്രമാക്കാൻ സാധിച്ചില്ല. തുടർന്നാണ് അഗ്‌നി രക്ഷാസേനയെ വിവരം അറിയിച്ചത്. അര മണിക്കൂർ പരിശ്രമിച്ചാണ് പരിക്കുകൾ ഇല്ലാതെ റയാനെ രക്ഷപ്പെടുത്തിയത്. വിഴിഞ്ഞം സ്റ്റേഷൻ ഓഫീസർ പ്രമോദ്, ഓഫീസർമാരായ ദിനേശ്, ശിവൻ, സന്തോഷ് കുമാർ, പ്രണവ്, ശ്യാംധരൻ, രതീഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355843/twelve-year-old-boys-leg-gets-stuck-between-pillars-in-front-of-house-firefighters-rescue-him)