---
title: "കാണാതായ വാർഡ് മെമ്പറെ ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ കണ്ടെത്തി"
english_title: "Missing ward member found in bathroom of empty house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355767/missing-ward-member-found-in-bathroom-of-empty-house"
published_at: "2026-04-27T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef2db970a5b_1000580574.jpg"
keywords: []
---

# കാണാതായ വാർഡ് മെമ്പറെ ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ കണ്ടെത്തി

> **Lead Summary:** മാങ്കുളം: ഇടുക്കി മാങ്കുളത്ത് കാണാതായ വാർഡ് മെമ്പറെ ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ കണ്ടെത്തി. ചിക്കനംകുടിക്ക് സമീപമുള്ള വീട്ടിലെ ശുചിമുറിയിൽ നിന്നാണ് വാർഡ് മെമ്പർ ധന്യ ഗണേശനെ കണ്ടെത്തിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

മാങ്കുളം: ഇടുക്കി മാങ്കുളത്ത് കാണാതായ വാർഡ് മെമ്പറെ ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ കണ്ടെത്തി. ചിക്കനംകുടിക്ക് സമീപമുള്ള വീട്ടിലെ ശുചിമുറിയിൽ നിന്നാണ് വാർഡ് മെമ്പർ ധന്യ ഗണേശനെ കണ്ടെത്തിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഇക്കഴിഞ്ഞ ബുധനാഴ്‌തയായിരുന്നു ധന്യ വീടുവിട്ട് ഇറങ്ങിയത്. പിന്നാലെ ഇവർ അൻപത് ഏക്കറിലുള്ള സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു. അവിടെ നിന്നും വീട്ടിലേക്ക് മടങ്ങുകയാണ് എന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ ഇവർ വീട്ടിൽ എത്തിയില്ല. രണ്ട് ദിവസത്തിന് ശേഷം ധന്യയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് അനീഷ് പൊലീസിൽ പരാതി.

സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു. അവിടെ നിന്നും വീട്ടിലേക്ക് മടങ്ങുകയാണ് എന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ ഇവർ വീട്ടിൽ എത്തിയില്ല.

രണ്ട് ദിവസത്തിന് ശേഷം ധന്യയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് അനീഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് മാങ്കുളത്തും പരിസര പ്രദേശങ്ങളിലും ഡ്രോൺ ഉപയോഗിച്ചും ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെയും പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ചിക്കനാംകുടിക്ക് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ നിന്ന് ധന്യയെ കണ്ടെത്തുകയായിരുന്നു.

അതേസമയം സംഭവത്തിൽ ദുരൂഹത ആരോപിച്ച് മാങ്കുളം പഞ്ചായത്ത് പ്രസിഡൻ്റ് രംഗത്തെത്തി. ധന്യ ഗണേശനെ കണ്ടെത്തിയ ശുചിമുറിയിൽ ഇന്നലെ വൈകിട്ടും പരിശോധന നടത്തിയതാണെന്ന് പ്രസിഡന്റ് സാജു ജോസ് പറഞ്ഞു. ഇതേ സ്ഥലത്ത് ഇന്ന് യുവതിയെ കണ്ടെത്തിയതിൽ ദുരൂഹത ഉണ്ട്. ഇത് പൊലീസ് അന്വേഷിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355767/missing-ward-member-found-in-bathroom-of-empty-house)