---
title: "പാനിപൂരി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് ഏഴ് വയസുകാരൻ മരിച്ചു"
english_title: "Seven-year-old boy dies of food poisoning after eating panipuri"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355734/seven-year-old-boy-dies-of-food-poisoning-after-eating-panipuri"
published_at: "2026-04-27T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef151defb28_1000580401.png"
keywords: []
---

# പാനിപൂരി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് ഏഴ് വയസുകാരൻ മരിച്ചു

> **Lead Summary:** ഗിരിധി: ജാർഖണ്ഡിൽ റോഡരികിൽ നിന്ന് പാനിപൂരി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് ഏഴ് വയസുകാരൻ മരിച്ചു. 18 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

ഗിരിധി: ജാർഖണ്ഡിൽ റോഡരികിൽ നിന്ന് പാനിപൂരി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് ഏഴ് വയസുകാരൻ മരിച്ചു. 18 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

കടുത്ത പനി, വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയെ തുടർന്നാണ് ഇവരെ ആശ്രുപത്രിയിൽ പ്രവേശിപ്പിച്ചത്. മുസാഫിൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലഡാ ബജ്തോ ​ഗ്രാമത്തിലാണ് സംഭവം. വീടുകൾതോറും പാനിപൂരി വിറ്റിരുന്ന വിൽപ്പനക്കാരിൽ നിന്നാണ് പാനിപ്പൂരി കഴിച്ചതെന്ന് ​ഗ്രാമവാസികൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. പാനിപൂരി കഴിച്ചവർക്ക് രാത്രിയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് ഞായറാഴ്ച രാവിലയോടെ കടുത്ത പനി അനുഭവപ്പെടുകയായിരുന്നു.

നില വഷളാകാൻ തുടങ്ങിയതോടെയാണ് ചികിത്സ തേടിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഏഴ് വയസുള്ള ആൺകുട്ടി മരിച്ചത്. സംഭവത്തിൽ ആരോ​ഗ്യവകുപ്പും പ്രാദേശിക ഭരണകൂടവും അന്വേഷണം ആരംഭിച്ചു. അതേസമയം, പാൽമോ നിവാസിയായ പാനിപൂരി കച്ചവടക്കാരൻ ഒളിവിലാണ്. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന 18 പേരുടെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355734/seven-year-old-boy-dies-of-food-poisoning-after-eating-panipuri)