---
title: "ഇരട്ടക്കൊലപാതകമോ? അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം"
english_title: "Double murder? Mother and son suspected of being murdered and buried."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355717/double-murder-mother-and-son-suspected-of-being-murdered-and-buried"
published_at: "2026-04-27T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ef0923e2bd7_1000580363.jpg"
keywords: []
---

# ഇരട്ടക്കൊലപാതകമോ? അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം

> **Lead Summary:** ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. നെടുങ്കണ്ടം പച്ചടിയിൽ മേരിക്കുട്ടിയെയും മകൻ റെജിയെയും ഒരു മാസം മുമ്പ് കാണാതായിരുന്നു.

## Article Content

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. നെടുങ്കണ്ടം പച്ചടിയിൽ മേരിക്കുട്ടിയെയും മകൻ റെജിയെയും ഒരു മാസം മുമ്പ് കാണാതായിരുന്നു.

ഇവരുടെ വീട്ട് പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിൽ മനുഷ്യൻ്റേതെന്ന് തോന്നിപ്പിക്കുന്ന ശരീരഭാഗങ്ങൾ കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായിരിക്കുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും.

അതേസമയം പൊലീസ് പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ മേരിക്കുട്ടിയുടെ മറ്റൊരു മകൻ ഓടി രക്ഷപ്പെട്ടു. ഇയാളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം അമ്മയുടെയും മകൻ്റെയും തിരോധാനത്തിന് പിന്നിൽ ഇയാളാണെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355717/double-murder-mother-and-son-suspected-of-being-murdered-and-buried)