---
title: "വീട്ടിലേക്ക് പോകുന്നതിനിടെ ആക്രമണം ; വയോധികയെ തെരുവ് നായ കടിച്ചു"
english_title: "Elderly woman attacked while walking home; Stray dog ​​bites her."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355698/elderly-woman-attacked-while-walking-home-stray-dog-bites-her"
published_at: "2026-04-27T11:28:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eefe438c5db_Untitled-1.jpg"
keywords: []
---

# വീട്ടിലേക്ക് പോകുന്നതിനിടെ ആക്രമണം ; വയോധികയെ തെരുവ് നായ കടിച്ചു

> **Lead Summary:** പിറവം: ഓണക്കൂറിൽ വയോധികയെ തെരുവ് നായകടിച്ചു.

## Article Content

പിറവം: ഓണക്കൂറിൽ വയോധികയെ തെരുവ് നായകടിച്ചു.

ഓണക്കൂർ കരോട്ടുപുത്തൻപുര എലിയാമ്മ (75) യെ ആണ് ഇന്ന് രാവിലെ 6 മണിയോടെ തെരുവ് നായ കടിച്ചത്. കരയോഗപടിയിലുള്ള സഹോദരൻ്റെ വീട്ടിൽ നിന്നും ഓണക്കൂർ ദേവി ക്ഷേത്രത്തിന് സമീപമുള്ള സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടയിലാണ് തെരുവ് നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ ശരീരമാസകലം പരുക്കേറ്റ ഏലിയാമ്മയെ പിറവം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355698/elderly-woman-attacked-while-walking-home-stray-dog-bites-her)