---
title: "പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് മധ്യവയസ്ക‌ മരിച്ചു"
english_title: "Middle-aged woman dies after being hit by bike during morning ride."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355642/middle-aged-woman-dies-after-being-hit-by-bike-during-morning-ride"
published_at: "2026-04-27T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eee33763a37_1000580124.jpg"
keywords: []
---

# പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് മധ്യവയസ്ക‌ മരിച്ചു

> **Lead Summary:** തിരുവനന്തപുരം: പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ മധ്യവയസ്ക‌ മരിച്ചു. തിരുവനന്തപുരം സ്വദേശി ഗീത ആണ് മരിച്ചത്.

## Article Content

തിരുവനന്തപുരം: പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ മധ്യവയസ്ക‌ മരിച്ചു. തിരുവനന്തപുരം സ്വദേശി ഗീത ആണ് മരിച്ചത്.

ഞായറാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഗീതയും സുഹൃത്ത് സുധയും റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ബൈക്ക് ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ നിർത്താതെ പോയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹനം കണ്ടെത്തിയത്.

ഗുരുതരമായി പരിക്കേറ്റ ഗീതയെ വെള്ളനാട് ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്‌ രാത്രി 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുധ നിലവിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ബൈക്ക് ഓടിച്ച വെള്ളനാട് സ്വദേശി നിഖിൽ കൃഷ്ണയോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355642/middle-aged-woman-dies-after-being-hit-by-bike-during-morning-ride)