---
title: " കൊടും ചൂട് ; അഞ്ച് ആശാവർക്കർമാർക്ക് സൂര്യാതപമേറ്റു "
english_title: "Extreme heat; Five ASHA workers suffer from heatstroke."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355637/extreme-heat-five-asha-workers-suffer-from-heatstroke"
published_at: "2026-04-27T09:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eed9f1aa8d4_1000580056.png"
keywords: []
---

#  കൊടും ചൂട് ; അഞ്ച് ആശാവർക്കർമാർക്ക് സൂര്യാതപമേറ്റു 

> **Lead Summary:** കാക്കനാട് : തൃക്കാക്കരയിൽ അഞ്ച് ആശാവർക്കർമാർക്ക് സൂര്യാതപമേറ്റു. കെന്നഡി മുക്ക് യുപിഎച്ച്‌സിയിലെ ആശാവർക്കർമാരായ ഫാത്തിമ ബീവി, കന്യക, സജീന, മുംതാസ്, ഷംല എന്നിവർക്കാണ് ജോലിക്കിടെ കഴിഞ്ഞദിവസങ്ങൾക്കിടെ സൂര്യാതപമേറ്റത്.

## Article Content

കാക്കനാട് : തൃക്കാക്കരയിൽ അഞ്ച് ആശാവർക്കർമാർക്ക് സൂര്യാതപമേറ്റു. കെന്നഡി മുക്ക് യുപിഎച്ച്‌സിയിലെ ആശാവർക്കർമാരായ ഫാത്തിമ ബീവി, കന്യക, സജീന, മുംതാസ്, ഷംല എന്നിവർക്കാണ് ജോലിക്കിടെ കഴിഞ്ഞദിവസങ്ങൾക്കിടെ സൂര്യാതപമേറ്റത്.

ഫാത്തിമ ബീവിയുടെ മുഖത്തും കൈകളിലും അനുഭവപ്പെട്ട വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സൂര്യാതപമേറ്റതെന്ന് സ്ഥിരീകരിച്ചത്. ഷംല അഷറഫിനെ കാക്കനാട് സഹകരണ ആശുപത്രിയിൽ ചികിത്സ നൽകി. കന്യക, സജീന, മുംതാസ് എന്നിവർക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി. ഛർദിയും വയറിളക്കവും ചിലർക്ക് തലകറക്കവും അനുഭവപ്പെടുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ജോലിയുടെ ഭാഗമായി വീട് സന്ദർശനം നടത്തുമ്പോഴാണ് ആശാവർക്കർമാർക്ക് സൂര്യാതപമേറ്റത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355637/extreme-heat-five-asha-workers-suffer-from-heatstroke)