---
title: "മജിസ്ട്രേട്ടിനുമുന്നിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതികൾ ചാടി; ഒരാള പിടികൂടി"
english_title: "Accused persons brought to appear before magistrate escape; one arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355636/accused-persons-brought-to-appear-before-magistrate-escape-one-arrested"
published_at: "2026-04-27T09:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eed94b7bb7b_1000580053.png"
keywords: []
---

# മജിസ്ട്രേട്ടിനുമുന്നിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതികൾ ചാടി; ഒരാള പിടികൂടി

> **Lead Summary:** പറവൂർ : മജിസ്ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കിയശേഷം തിരിച്ചുകൊണ്ടുപോയ പ്രതികൾ പൊലീസിനെ വെട്ടിച്ച് ചാടി. പ്രതികളിലൊരാളെ പിന്നീട് പിടികൂടി.

## Article Content

പറവൂർ : മജിസ്ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കിയശേഷം തിരിച്ചുകൊണ്ടുപോയ പ്രതികൾ പൊലീസിനെ വെട്ടിച്ച് ചാടി. പ്രതികളിലൊരാളെ പിന്നീട് പിടികൂടി.

ഞായർ വൈകിട്ട് 5.45ന് പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് പിന്നിലുള്ള റോഡിൽവച്ചാണ് സംഭവം. കടവന്ത്ര പൊലീസ്, പിടിച്ചുപറി കേസിൽ പിടികൂടിയ ആലപ്പുഴ സ്വദേശി സൂരജ്, പത്തനംതിട്ട സ്വദേശി റസ്സൽ എന്നിവരാണ് രക്ഷപെടാൻ ശ്രമിച്ചത്. പൊലീസ് പിന്തുടർന്നതിനെ തുടർന്ന് സൂരജ് ചേന്ദമംഗലം പാലത്തിനുസമീപമുള്ള പുഴയിൽ ചാടി. ഇയാളെ പിന്നീട് തൂയിത്തറ ഭാഗത്തുനിന്ന് പിടികൂടി.

കടവന്ത്ര സ്റ്റേഷൻ പരിധിയിൽ ചുമതലയുള്ള മജിസ്ട്രേട്ട് പറവൂരിലെ അവരുടെ തറവാട്ട് വീട്ടിലായിരുന്നു. അതിനാലാണ് പൊലീസ് സംഘം ജീപ്പിൽ പ്രതികളെ പറവൂരിൽ കൊണ്ടുവന്നത്. മജിസ്ട്രേട്ടിനുമുന്നിൽ ഹാജരാക്കിയശേഷം തിരിച്ച് ജീപ്പിലേക്ക് കയറ്റാൻ ഒരുങ്ങവേ മൂത്രമൊഴിക്കണമെന്ന് പ്രതികൾ പൊലീസിനോട് ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് കൈവിലങ്ങ് അഴിച്ചുമാറ്റിയ ഉടനെ ഇരുവരും ഓടിരക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355636/accused-persons-brought-to-appear-before-magistrate-escape-one-arrested)