---
title: "പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ ഓർമപ്പെരുന്നാളിന് തുടക്കമായി "
english_title: "The commemoration festival has begun at the St. Thomas Orthodox Church in Pampakkuta."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355634/the-commemoration-festival-has-begun-at-the-st-thomas-orthodox-church-in-pampakkuta"
published_at: "2026-04-27T08:59:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eed8389c565_1000580044.png"
keywords: []
---

# പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ ഓർമപ്പെരുന്നാളിന് തുടക്കമായി 

> **Lead Summary:** പിറവം : മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവായുടെ 113-ാ-ാമത് ഓർമപ്പെരുന്നാളിന് കബറിടം സ്ഥിതിചെയ്യുന്ന പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ തുടക്കമായി. വികാരി ഫാ. അബ്രാഹം പാലപ്പിള്ളിൽ പെരുന്നാൾ കൊടിയേറ്റി.

## Article Content

പിറവം : മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവായുടെ 113-ാ-ാമത് ഓർമപ്പെരുന്നാളിന് കബറിടം സ്ഥിതിചെയ്യുന്ന പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ തുടക്കമായി. വികാരി ഫാ. അബ്രാഹം പാലപ്പിള്ളിൽ പെരുന്നാൾ കൊടിയേറ്റി.

പ്രധാന പെരുന്നാൾ ദിവസങ്ങളിൽ ചടങ്ങുകൾക്ക് മലങ്കര സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ പ്രധാന കാർമികത്വം വഹിക്കും. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ. ഗീവർഗീസ് മാർ ബർണബാസ് എന്നീ മെത്രാപോലീത്താമാർ സഹകാർമികരാകും.

മെയ് ഒന്ന് രാവിലെ വി. കുർബാന ഫാ. മത്തായി ഐരാപുരത്ത് കോർ എപ്പിസ്കോപ, രണ്ടിന് രാവിലെ 7.30ന് കുർബാന ഫാ. യാക്കോബ് തോമസ്.

വൈകിട്ട് 5.30 മുതൽ തീർഥാടകർക്ക് സ്വീകരണം. പിറവം മുളക്കുളം, ഓണക്കൂർ മേഖലകളിൽനിന്നുള്ള തീർഥാടകർക്ക് കാക്കൂർ സെന്റ് തോമസ് കുരിശിങ്കലും, കോലഞ്ചേരി, കടമറ്റം, പുത്തൻകുരിശ്, നീറാംമുകൾ, കണ്യാട്ടുനിരപ്പ് മേഖലകളിൽനിന്നുള്ള തീർഥാടകർക്ക് പരുമല മാർ ഗ്രിഗോറിയോസ് ചാപ്പലിലും സ്വീകരണം നൽകും.

ഫാ. ഡോ. വർഗീസ് വർഗീസ് മീനടം അനുസ്‌മരണപ്രഭാഷണം നടത്തും. കബറിങ്കൽ ധൂപപ്രാർഥന, ഗ്ലൈഹികവാഴ്വ്, നേർച്ചസദ്യ. മൂന്നിന് രാവിലെ 8.30ന് കാതോലിക്കാ ബാവായുടെ പ്രധാനകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, വിദ്യാഭ്യാസ അവാർഡ് ദാനം, പ്രദക്ഷിണം, നേർച്ചസദ്യ തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355634/the-commemoration-festival-has-begun-at-the-st-thomas-orthodox-church-in-pampakkuta)