---
title: "ടൂറിസ്റ്റ് ബസിൽ ട്രക്ക്  ഉരസി ; നിർത്താതെ പോയതിൽ ഡ്രൈവറേയും സഹായിയേയും മർദിച്ചതായി പരാതി"
english_title: "Truck rams tourist bus; driver and assistant beaten up for not stopping, complaint."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355474/truck-rams-tourist-bus-driver-and-assistant-beaten-up-for-not-stopping-complaint"
published_at: "2026-04-26T10:15:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ed9860ce4a7_1000579111.png"
keywords: []
---

# ടൂറിസ്റ്റ് ബസിൽ ട്രക്ക്  ഉരസി ; നിർത്താതെ പോയതിൽ ഡ്രൈവറേയും സഹായിയേയും മർദിച്ചതായി പരാതി

> **Lead Summary:** ആലുവ : ദേശീയപാതയിൽ ആലുവ മുട്ടത്ത് ടൂറിസ്റ്റ് ബസിൽ ഉരസിയ ട്രക്ക് നിർത്താതെ പോയതിന്റെ പേരിൽ ട്രക്ക് ഡ്രൈവറേയും സഹായിയേയും മർദിച്ചതായി പരാതി. ട്രക്കിനെ പിന്തുടർന്ന് തടഞ്ഞ് ടൂറിസ്റ്റ് ബസിലെ യാത്രക്കാർ മർദിച്ചുവെന്നാണ് പരാതി. വെള്ളി രാത്രി 10.30ന് നടന്ന സംഭവത്തിൽ ട്രക്കിന്റെ മുൻഭാഗത്തെ ചില്ലും തകർത്തു.

## Article Content

ആലുവ : ദേശീയപാതയിൽ ആലുവ മുട്ടത്ത് ടൂറിസ്റ്റ് ബസിൽ ഉരസിയ ട്രക്ക് നിർത്താതെ പോയതിന്റെ പേരിൽ ട്രക്ക് ഡ്രൈവറേയും സഹായിയേയും മർദിച്ചതായി പരാതി. ട്രക്കിനെ പിന്തുടർന്ന് തടഞ്ഞ് ടൂറിസ്റ്റ് ബസിലെ യാത്രക്കാർ മർദിച്ചുവെന്നാണ് പരാതി. വെള്ളി രാത്രി 10.30ന് നടന്ന സംഭവത്തിൽ ട്രക്കിന്റെ മുൻഭാഗത്തെ ചില്ലും തകർത്തു.

രാജസ്ഥാൻ സ്വദേശികളായ മാവിർ, സർവൺ എന്നിവർക്കാണ് മർദനമേറ്റത്.പഴനിയിൽനിന്ന് തീർഥയാത്ര കഴിഞ്ഞ് മടങ്ങിയ തിരുവല്ല സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തിരുവല്ലയ്ക്ക് പോകുന്ന ബസിൽ അതേദിശയിൽ പോകുകയായിരുന്ന ട്രക്കാണ് ഉരസിയത്.

ട്രക്ക് നിർത്താതെ പോയതോടെ പിന്തുടർന്ന ബസ് യാത്രക്കാർ ട്രക്ക് തടഞ്ഞശേഷം ജീവനക്കാരെ മർദിക്കുകയായിരുന്നു. ട്രക്കിന്റെ ക്യാബിനിൽ കയറി നാശനഷ്‌ടം വരുത്തി. ഇരു വാഹനങ്ങളും ആലുവ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355474/truck-rams-tourist-bus-driver-and-assistant-beaten-up-for-not-stopping-complaint)