---
title: "അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെ ടീച്ചർക്ക് പാമ്പുകടിയേറ്റു"
english_title: "Teacher bitten by snake while cleaning Anganwadi premises."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355384/teacher-bitten-by-snake-while-cleaning-anganwadi-premises"
published_at: "2026-04-25T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec8c0bdd028_1000578417.jpg"
keywords: []
---

# അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെ ടീച്ചർക്ക് പാമ്പുകടിയേറ്റു

> **Lead Summary:** പാലക്കാട്‌ : പാലക്കാട് ഒറ്റപ്പാലം ശ്രീകൃഷ്‌ണപുരത്ത് അങ്കണവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു.

## Article Content

പാലക്കാട്‌ : പാലക്കാട് ഒറ്റപ്പാലം ശ്രീകൃഷ്‌ണപുരത്ത് അങ്കണവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു.

57 വയസുകാരിയായ വിശാലക്കാണ് പാമ്പ് കടിയേറ്റത്. അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടയിലാണ് സംഭവം. അതേ സമയം കടിച്ചത് വിഷപാമ്പല്ലെന്ന ആശ്വാസകരമായ വിവരവും പുറത്തുവരുന്നുണ്ട്. കുഴിമണലി എന്ന ഇനത്തിൽപെട്ട പാമ്പാണ് കടിച്ചത്. അധ്യാപികയുടെ ആരോഗ്യനിലയിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന വിവരവും ആശുപത്രി അധികൃതർ പങ്കുവെയ്ക്കുന്നു.

രാവിലെ 11 മണിയോടെ അങ്കണവാടിയുടെ മുറ്റം വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. അടിച്ചുവാരുന്നതിനിടെ കൈവിരലിലാണ് കടിയേറ്റത്. ഉടനെ തന്നെ നാട്ടുകാർ വിശാലയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കടിച്ച പാമ്പിനെയും പിടികൂടി കൊണ്ടുപോയിരുന്നു. വിഷപാമ്പല്ലെന്ന് ഡോക്ടർ പറഞ്ഞു. പ്രാഥമിക ചികിത്സ നൽകി വിശാലയെ തിരിച്ചയച്ചു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355384/teacher-bitten-by-snake-while-cleaning-anganwadi-premises)