---
title: "ലൈംഗിക ഉത്തേജന മരുന്നുകൾ അമിതമായി കഴിച്ചു ; 29 കാരന് ദാരുണാന്ത്യം "
english_title: "29-year-old dies after overdose of sexual stimulants."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355356/29-year-old-dies-after-overdose-of-sexual-stimulants"
published_at: "2026-04-25T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec70b3532f8_1000460626.png"
keywords: []
---

# ലൈംഗിക ഉത്തേജന മരുന്നുകൾ അമിതമായി കഴിച്ചു ; 29 കാരന് ദാരുണാന്ത്യം 

> **Lead Summary:** ലൈംഗിക ഉത്തേജന മരുന്നുകൾ അമിതമായി ഉപയോഗിച്ചതിനെത്തുടർന്ന് 29 വയസ്സുകാരൻ മരിച്ചു. നാഗ്‌പൂർ സ്വദേശിയായ രോഹിത് ലാൽ ആണ് മരിച്ചത്. ഗുരുഗ്രാം സെക്ടർ 53-ലെ പിജി ഫ്ലാറ്റിൽ താമസിച്ചിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

ലൈംഗിക ഉത്തേജന മരുന്നുകൾ അമിതമായി ഉപയോഗിച്ചതിനെത്തുടർന്ന് 29 വയസ്സുകാരൻ മരിച്ചു. നാഗ്‌പൂർ സ്വദേശിയായ രോഹിത് ലാൽ ആണ് മരിച്ചത്. ഗുരുഗ്രാം സെക്ടർ 53-ലെ പിജി ഫ്ലാറ്റിൽ താമസിച്ചിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ (QCI) ഉദ്യോഗസ്ഥനായി ജോലി ചെയ്‌തു വരികയായിരുന്നു രോഹിത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഫ്ലാറ്റിനകത്ത് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ സഹപ്രവർത്തകൻ വിളിച്ചിട്ടും ഇദ്ദേഹം ഫോൺ എടുത്തില്ല. തുടർന്ന് പോലീസ് ഇദ്ദേഹത്തിൻ്റെ താമസസ്ഥലത്തെത്തി. ഇവർ മുറിയുടെ വാതിൽ പൊളിച്ചു അകത്തുകടന്നപ്പോഴാണ് രോഹിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുറിയിൽ നിന്ന് വിവിധ മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും കവറുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രാഥമിക നിഗമനം അനുസരിച്ച്, ലൈംഗിക ഉത്തേജന മരുന്നുകളുടെ അമിത ഉപയോഗം മൂലം ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

പ്രതിശ്രുത വധുവിനെ കാണാൻ പോകുന്നതിന് മുന്നോടിയായാണ് രോഹിത് മരുന്ന് കഴിച്ചതെന്നും പോലീസ് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണത്തിൻ്റെ യഥാർത്ഥ കാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂവെന്ന് സെക്ടർ 53 എസ്എച്ച്ഒ സതേന്ദർ റാവൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355356/29-year-old-dies-after-overdose-of-sexual-stimulants)