---
title: "കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു"
english_title: "Student dies after getting caught in net while bathing in pond."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355322/student-dies-after-getting-caught-in-net-while-bathing-in-pond"
published_at: "2026-04-25T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec5636e08b1_1000578158.png"
keywords: []
---

# കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു

> **Lead Summary:** കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു. വെങ്ങാനൂർ സ്വദേശി എം എസ് അച്ചു വാണ് മരിച്ചത്. വല്ലക്കുന്നിലെ ചെമ്മീൻചാലിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

## Article Content

കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയിൽ കുടുങ്ങി മരിച്ചു. വെങ്ങാനൂർ സ്വദേശി എം എസ് അച്ചു വാണ് മരിച്ചത്. വല്ലക്കുന്നിലെ ചെമ്മീൻചാലിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

പഠിക്കാനായി സുഹൃത്തുക്കൾക്കൊപ്പം വീടെടുത്ത് താമസിക്കുകയായിരുന്നു അച്ചു. വെള്ളിയാഴ്ച‌ രാത്രി ഏഴരയോടെ ഇവർ കുളിക്കാനായി പോവുകയായിരുന്നു. ഒപ്പമുള്ളവർക്കും നീന്തൽ വശമില്ലായിരുന്നു. ചെമ്മീൻ വലയിൽ കുടുങ്ങിയതോടെ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. എന്നാൽ രക്ഷിക്കാനായില്ല.

തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് അച്ചുവിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമലയിൽ പരേതരായ റിട്ട. കെഎസ്ആർടിസി ഡ്രൈവർ മണിയുടെയും സുനിതയുടെയും മകനാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355322/student-dies-after-getting-caught-in-net-while-bathing-in-pond)