---
title: " രാസലഹരിയുമായി യുവാക്കൾ പൊലീസിന്റെ പിടിയിൽ"
english_title: "Youths caught by police while intoxicated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355320/youths-caught-by-police-while-intoxicated"
published_at: "2026-04-25T11:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec5546e5fbc_polie.jpg"
keywords: []
---

#  രാസലഹരിയുമായി യുവാക്കൾ പൊലീസിന്റെ പിടിയിൽ

> **Lead Summary:** വരാപ്പുഴ : പുത്തൻപള്ളിയിൽ രാസലഹരിയുമായി യുവാക്കൾ പൊലീസിന്റെ പിടിയിലായി. കൂനമ്മാവ് ചന്ദനപറമ്പിൽ ബിപിൻ , കൂനമ്മാവ് ആലപ്പാട്ട് വീട്ടിൽ റിഗിൽ ജോസ് എന്നിവരെയാണ് വരാപ്പുഴ പൊലീസ് പിടികൂടിയത്.

## Article Content

വരാപ്പുഴ : പുത്തൻപള്ളിയിൽ രാസലഹരിയുമായി യുവാക്കൾ പൊലീസിന്റെ പിടിയിലായി. കൂനമ്മാവ് ചന്ദനപറമ്പിൽ ബിപിൻ , കൂനമ്മാവ് ആലപ്പാട്ട് വീട്ടിൽ റിഗിൽ ജോസ് എന്നിവരെയാണ് വരാപ്പുഴ പൊലീസ് പിടികൂടിയത്.

ബംഗളൂരുവിൽനിന്ന് എംഡിഎംഎ വാങ്ങി വരാപ്പുഴ, കൂനമ്മാവ്, ആലങ്ങാട് ഭാഗങ്ങളിൽ ഇവർ വിൽപ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവരിൽനിന്ന് 14.05 ഗ്രാം എംഡിഎംഎ കണ്ടെത്തി. സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു.

മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിൽ വരാപ്പുഴ ഇൻസ്പെക്ടർ എസ് സുധീഷ് കുമാർ, എസ്ഐ മനോജ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355320/youths-caught-by-police-while-intoxicated)