---
title: "നിയന്ത്രണംവിട്ട കാർ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി ; രണ്ടുപേർക്ക് പരിക്ക്"
english_title: "Out of control car crashes into bus stand; two injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355316/out-of-control-car-crashes-into-bus-stand-two-injured"
published_at: "2026-04-25T11:02:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec51fc1a826_1000578137.png"
keywords: []
---

# നിയന്ത്രണംവിട്ട കാർ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി ; രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** കൂത്താട്ടുകുളം : എംസി റോഡിൽ അമ്പലംകുന്നിൽ നിയന്ത്രണംവിട്ട കാർ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്ക്.

## Article Content

കൂത്താട്ടുകുളം : എംസി റോഡിൽ അമ്പലംകുന്നിൽ നിയന്ത്രണംവിട്ട കാർ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി രണ്ടുപേർക്ക് പരിക്ക്.

കാർഡ്രൈവറായ കോതമംഗലം മറ്റത്തിൽ മാഹിൻ ലാൽ (26), കാത്തിരിപ്പുകേന്ദ്രത്തിൽ ബസ് കാത്തിരുന്ന കരിമ്പന നെടുംകാട്ടിൽ ഏലിയാമ്മ ബെന്നി (50) എന്നിവർക്കാണ് പരിക്കേറ്റത്.

വെള്ളി രാവിലെ 7.30നാണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്നു കാർ. ഇടിയുടെ ആഘാതത്തിൽ കാത്തിരിപ്പുകേന്ദ്രത്തിനുപുറത്തേക്ക് ഏലിയാമ്മ തെറിച്ചുവീണു. ശബ്ദ‌ംകേട്ട് ഓടിയെത്തിയ സമീപവാസികൾ ഡ്രൈവറെയും ഏലിയാമ്മയെയും കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ബസ് കാത്ത് അധികമാളുകൾ ഇല്ലാത്തതിനാൽ വലി അപകടം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ കാത്തിരിപ്പുകേന്ദ്രം പൂർണമായി തകർന്നു. വാഹനത്തിന്റെ മുൻഭാഗവും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമായി പറയുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355316/out-of-control-car-crashes-into-bus-stand-two-injured)