---
title: "ആശുപത്രി പാർക്കിങ് ഗ്രൗണ്ടിൽ ബൈക്കിന് തീപിടിച്ചു"
english_title: "Bike catches fire in hospital parking lot."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355295/bike-catches-fire-in-hospital-parking-lot"
published_at: "2026-04-25T08:51:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec334215c93_1000577951.png"
keywords: []
---

# ആശുപത്രി പാർക്കിങ് ഗ്രൗണ്ടിൽ ബൈക്കിന് തീപിടിച്ചു

> **Lead Summary:** കോലഞ്ചേരി : പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിലെ പാർക്കിങ് ഗ്രൗണ്ടിൽ ബൈക്കിന് തീപിടിച്ചു. വെള്ളി പകൽ 11.30 ഓടെയാണ് സംഭവം. പുത്തൻകുരിശ് വേളൂർ സ്വദേശി വിനോദിൻ്റെ ബൈക്കിനാണ് തീപിടിച്ചത്.

## Article Content

കോലഞ്ചേരി : പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിലെ പാർക്കിങ് ഗ്രൗണ്ടിൽ ബൈക്കിന് തീപിടിച്ചു. വെള്ളി പകൽ 11.30 ഓടെയാണ് സംഭവം. പുത്തൻകുരിശ് വേളൂർ സ്വദേശി വിനോദിൻ്റെ ബൈക്കിനാണ് തീപിടിച്ചത്.

ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യാമാതാവിനെ കാണാൻ എത്തിയതായിരുന്നു ഇദ്ദേഹം.ബൈക്ക് നിർത്തിയിട്ട് 20 മിനിറ്റിനുശേഷമാണ് തീപിടിത്തമുണ്ടായത്.

സീറ്റിനടിയിൽ ബാറ്ററി ഇരിക്കുന്ന ഭാഗത്താണ് തീ ആദ്യം കണ്ടത്. കനത്ത വെയിലിലാണ് ബൈക്ക് നിർത്തിയിട്ടിരുന്നത്. സീറ്റിനടിയിൽനിന്നും മുകളിൽനിന്നുമുള്ള ശക്തമായ ചൂടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബൈക്കിൻ്റെ പെട്രോൾ ടാങ്കിന് നേരിയ ചോർച്ചയുണ്ടെന്ന സംശയവുമുണ്ട്. തടിയിട്ടപറമ്പ് പൊലീസ്, മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെൻ്റ്, ഫയർ ഫോഴ് വകുപ്പുകൾ സംയുക്തപരിശോധന നടത്തി. വാഹനം വിദഗ്‌ധപരിശോധനയ്ക്കായി മാറ്റി.

ആശുപത്രിയിലെ സംവിധാനങ്ങൾ ഉപയോഗിച്ച് തീ കെടുത്തിയതിനാൽ മറ്റു വാഹനങ്ങളിലേക്ക് പടർന്നില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355295/bike-catches-fire-in-hospital-parking-lot)