---
title: "വീടിനുസമീപത്തെ മാളത്തിൽ മൂർഖൻ ; ഇരുപതോളം മുട്ടകളും"
english_title: "Cobra from burrow near house; about twenty eggs."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/355293/cobra-from-burrow-near-house-about-twenty-eggs"
published_at: "2026-04-25T08:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec323f33c35_1000577944.png"
keywords: []
---

# വീടിനുസമീപത്തെ മാളത്തിൽ മൂർഖൻ ; ഇരുപതോളം മുട്ടകളും

> **Lead Summary:** കോലഞ്ചേരി : വീടിനുസമീപത്തുണ്ടായിരുന്ന മാളത്തിൽനിന്ന് മൂർഖനെ പിടികൂടി. ഇരുപതോളം മുട്ടകളും കണ്ടെടുത്തു. മണ്ണൂർ കുഴൂർ നിരവത്ത് വീട്ടിൽ ജോസിന്റെ പുരയിടത്തിലെ മാളത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. മുട്ടകൾക്കുമുകളിൽ അടയിരിക്കുന്ന നിലയിലായിരുന്നു പാമ്പ്.

## Article Content

കോലഞ്ചേരി : വീടിനുസമീപത്തുണ്ടായിരുന്ന മാളത്തിൽനിന്ന് മൂർഖനെ പിടികൂടി. ഇരുപതോളം മുട്ടകളും കണ്ടെടുത്തു. മണ്ണൂർ കുഴൂർ നിരവത്ത് വീട്ടിൽ ജോസിന്റെ പുരയിടത്തിലെ മാളത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. മുട്ടകൾക്കുമുകളിൽ അടയിരിക്കുന്ന നിലയിലായിരുന്നു പാമ്പ്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മാളത്തിലേക്ക് കയറുന്ന പാമ്പിനെ കണ്ടത്. തുടർന്ന് വീട്ടുകാർ പാന്പുപിടിത്തത്തിൽ വിദഗ്‌ധനായ മൂവാറ്റുപുഴ സ്വദേശി സേവ്യറെ വിളിച്ചുവരുത്തി. സേവ്യർ മാളം പൊളിച്ച് പരിശോധിച്ചപ്പോഴാണ് മൂർഖനെ കണ്ടെത്തിയത്. മുട്ടകളും കണ്ടെടുത്തു. ഇവ വനംവകുപ്പിന് കൈമാറി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/355293/cobra-from-burrow-near-house-about-twenty-eggs)